Deshabhimani

പാകിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു; സമുദ്രാന്തര കേബിൾ തകരാറെന്ന് ടെലികോം അതോറിറ്റി

Submarine cable
വെബ് ഡെസ്ക്

Published on Nov 19, 2026, 12:57 PM | 1 min read

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച അനുഭവപ്പെട്ട ഇന്റർനെറ്റ് വേഗതക്കുറവിനും തടസ്സങ്ങൾക്കും കാരണം സമുദ്രാന്തർഭാഗത്തെ കേബിൾ ശൃംഖലയിലുണ്ടായ തകരാറാണെന്ന് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി വ്യക്തമാക്കി.

അന്താരാഷ്ട്ര സമുദ്രാന്തർഭാഗ കേബിൾ സംവിധാനങ്ങളിലൊന്നായ SMW5 (SEA-ME-WE 5) കേബിളിൽ പാകിസ്ഥാൻ തീരത്ത് നിന്ന് ഏകദേശം 11 കിലോമീറ്റർ അകലെയാണ് തകരാർ സംഭവിച്ചതെന്ന് പിടിഎ എക്സിലൂടെ അറിയിച്ചു.


ഇത് ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ കണക്റ്റിവിറ്റി നഷ്ടപ്പെടുന്നതിനും ഇന്റർനെറ്റ് വേഗത കുറയുന്നതിനും കാരണമായി. തകരാറിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഇന്റർനെറ്റ് ട്രാഫിക് മറ്റ് അന്താരാഷ്ട്ര ലിങ്കുകളിലൂടെ വഴിതിരിച്ചുവിട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കേബിൾ തകരാറിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.


തകരാർ പരിഹരിക്കാനും സേവനം പൂർണമായി പുനഃസ്ഥാപിക്കാനുള്ള സമയം കണക്കാക്കാനുമായി ട്രാൻസ്‌വേൾഡ് അസോസിയേറ്റ്‌സ് , SMW5 കൺസോർഷ്യവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പിടിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. SMW5 കേബിൾ സംവിധാനത്തിലുണ്ടായ തകരാറാണ് പാകിസ്ഥാനിലെ ഇന്റർനെറ്റ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് ആഗോള ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്സ് ശരിവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home