'ഏജന്റ് 007 ന് സ്വാഗതം'; റോബർട്ട് പാറ്റിൻസണെ അഭിനന്ദിച്ച് മുൻ ബോണ്ട് താരം പിയേഴ്സ് ബ്രോസ്നൻ

ന്യൂയോർക്ക് : ഡെനിസ് വില്യനൂവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അടുത്ത ജെയിംസ് ബോണ്ടായി പ്രഖ്യാപിച്ച റോബർട്ട് പാറ്റിൻസണെ അഭിനന്ദിച്ച് മുൻ ബോണ്ട് താരം പിയേഴ്സ് ബ്രോസ്നൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം. ബോണ്ടിന്റെ ലോകത്തേക്ക് സ്വാഗതമെന്ന വരിയോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
പ്രിയ റോബർട്ട്, ബോണ്ടിന്റെ ലോകത്തേക്ക് സ്വാഗതം. നിങ്ങൾ ഗംഭീരമായ ജെയിംസ് ബോണ്ടാകാൻ പോവുകയാണ്. റിമെമ്പർ മീ എന്ന ചിത്രത്തിൽ നമ്മൾ ഒന്നിച്ച് അഭിനയിച്ചതിന്റെ മധുരമേറിയ ഓർമകൾ എനിക്കുണ്ടെന്നും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് വലിയ ഉയരങ്ങളിലേക്ക് പോകുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും ബ്രോസ്നൻ കുറിച്ചു.
നിന്റെ യാത്ര ആസ്വദിക്കണമെന്നും നിറയെ സ്നേഹമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. 1995 മുതൽ 2002 വരെ ഗോൾഡൻ ഐ, ടുമാറോ നെവർ ഡൈസ്, ദി വേൾഡ് ഈസ് നോട്ട് ഇനഫ്, ഡൈ അനദർ ഡേ എന്നീ ചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി വേഷമിട്ടത് പിയേഴ്സ് ബ്രോസ്നനാണ്. 2006 ൽ കാസിനോ റോയൽ മുതൽ 2021ലെ നോ ടൈം ടു ഡൈ വരെ അവസാനിച്ച അഞ്ച് ചിത്രങ്ങളിൽ ഡാനിയേൽ ക്രെയ്ഗ് ബോണ്ടായി എത്തി.








0 comments