Deshabhimani

'രാമായണ' കമ്യൂണിസ്റ്റ് അജണ്ട പ്രചരിപ്പിക്കുന്നു; സിനിമയ്ക്കെതിരെ ഹിന്ദുത്വ സംഘടന

ravana
വെബ് ഡെസ്ക്

Published on Nov 19, 2026, 11:50 AM | 1 min read

ന്യൂഡൽഹി : ബി​ഗ് ബജറ്റ് ചിത്രം 'രാമായണ'ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ജനജാ​ഗൃതി സമിതി. പരമ്പരാ​ഗത സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് രാമനെയും ലക്ഷ്മണനെയും രാവണനെയുമെല്ലാം ചിത്രീകരിച്ചിരിക്കുന്നതെന്നും ഇതിലൂടെ കമ്യൂണിസ്റ്റ് അജണ്ട പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ഹിന്ദുത്വ സംഘടന രം​ഗത്തെത്തിയിരിക്കുന്നത്.


വാത്മീകിയുടെ ഇതിഹാസത്തെ വളച്ചൊടിച്ചുവെന്നും ചിത്രത്തിന്റെ മതപരമായ കാര്യങ്ങളെക്കുറിച്ച് കൃത്യമായി പരിശോധിക്കാതെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ അനുമതി നൽകിയതെന്നും സംഘടനയുടെ ​ഗോവ കോർഡിനേറ്റർ മനോജ് സോളങ്കി ആരോപിച്ചു. ഹിന്ദുവിശ്വാസങ്ങളെയും സനാതനധർമ്മത്തെയും അപമാനിക്കുന്നുവെന്ന വാദമുയർത്തി ഇതിന് മുൻപും ബോളിവുഡിനെതിരെ സംഘപരിവാർ സൈബർ ആക്രമണം നടത്തിയിട്ടുണ്ട്. പഠാനിലെയും, കിങ് സിനിമയിലെയും ദീപിക പദുകോണിന്റെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം കണ്ട് സംഘപരിവാറിന് കലിയിളകിയിരുന്നു.


രാവണനെ ചിത്രീകരിച്ചിരിക്കുന്ന രീതിയെയാണ് പ്രധാനമായും സോളങ്കി ഉയർത്തിക്കാട്ടിയത്. ഋഷിമാരെ കൊന്ന് ആശ്രമങ്ങൾ നശിപ്പിക്കുന്ന അസുര രാജാവാണ് വാത്മീകിയുടെ രാവണൻ. എന്നാൽ, അടിച്ചമർത്തപ്പെട്ടവരെ സഹായിക്കുകയും പാവങ്ങൾക്ക് സ്വർണത്തിൽ പണിഞ്ഞ വീടുകൾ നൽകുകയും ചെയ്യുന്നയാളായിട്ടാണ് രാവണനെ കാണിച്ചിരിക്കുന്നതെന്നാണ് വാ​ദം. കൂടാതെ സ്ത്രീകളുടെ അന്തസിന് വില കൽപ്പിക്കുന്ന വ്യക്തിയായും രാവണനെ കാണിക്കുന്നു. സീതയെ തട്ടിക്കൊണ്ടുപോയ രാവണന് ആ ​ഗുണമില്ലെന്നും മനോജ് സോളങ്കി പറഞ്ഞു.


ഹിന്ദുക്കൾ രാമായണ സിനിമ കാണരുതെന്നും രണ്ടാം ഭാ​ഗത്തിൽ ഇത്തരത്തിലുള്ള വളച്ചൊടിച്ചിൽ ഉണ്ടെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടാകുമെന്നും സോളങ്കി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home