അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനെയും ടി വി രാജേഷിനെയും ശ്യാം ജിത്തിനെയും വെറുതെവിട്ടു

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐ എം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ്, ശ്യാം ജിത്ത് എന്നിവരെ കോടതി വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി.
പുതിയ തെളിവോ, സാക്ഷിമൊഴികളോ ഇല്ലാതെയാണ് പി ജയരാജനും ടി വി രാജേഷ് എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. കേരള പൊലീസ് അന്വേഷിച്ചപ്പോൾ കടുത്ത രാഷ്ട്രീയസമ്മർദത്തെ തുടർന്നാണ് പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിചേർത്തത്. സിബിഐയുടെ തുടരന്വേഷണത്തിൽ സാക്ഷിമൊഴി മാറിയിട്ടും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.
2012 ഫെബ്രുവരി 20നാണ് സംഘർഷത്തിനിടെ യൂത്ത് ലീഗ് പ്രവർത്തകനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്.








0 comments