Deshabhimani

കണ്ണൂർ സർവകലാശാല അനാസ്ഥ: 4 ദിവസമായി ഭക്ഷണമില്ലാതെ ഫുട്ബാൾ ക്യാമ്പ്

kannur university
avatar
സ്വന്തം ലേഖകൻ

Published on Nov 19, 2026, 10:50 AM | 1 min read

കണ്ണൂർ: അന്തർ സർവകലാശാല മത്സരത്തിൽ പങ്കെടുക്കാനുള്ള കണ്ണൂർ സർവകലാശാല പുരുഷ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ആരംഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും ഭക്ഷണ തുക അനുവദിക്കാതെ കായിക വിഭാഗം. നിലവിലെ ദക്ഷിണ മേഖലാ അന്തർ സർവകലാശാല ചാമ്പ്യന്മാരായ സർവകലാശാല ടീമിനാണ് ഈ ദുര്യോഗം. ഈ വർഷത്തെ അന്തർ സർവകലാശാല മത്സരത്തിന്റെ ആതിഥേയരും കണ്ണൂരാണ്.


45 താരങ്ങളെയാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. 22 പേർക്ക് 350 രൂപ നിരക്കിൽ ലഭിക്കേണ്ട ദിനബത്ത 45 പേർ വീതിച്ചെടുക്കേണ്ടുന്ന അവസ്ഥയുമുണ്ട്. ആ തുക പോലും സർവകലാശാല അധികൃതർ കൊടുത്തിട്ടില്ല. സാധാരണ ഇന്റർ കോളേജ് മത്സരം സംഘടിപ്പിക്കുന്ന കോളേജിലെ കായികാധ്യാപകരാണ് ക്യാമ്പ് ഓഫീസർ ആകുന്നത്. എന്നാൽ, ഇത്തവണ ക്യാമ്പ് ഓഫീസറായി ഡയറക്ടറായ ഡോ. പ്രവീൺ സ്വയം ചുമതലയേൽക്കുകയായിരുന്നു. പോണ്ടിച്ചേരി സർവകലാശാലയിൽ ആരോപണ വിധേയനായ പ്രവീൺ അച്ചടക്ക നടപടിയിൽനിന്ന് രക്ഷപ്പെടാൻ കണ്ണൂരിലേക്ക് സെപ്യൂട്ടേഷനിൽ വരികയായിരുന്നു.


സംഘപരിവാർ ബന്ധത്തിന്റെ പേരിൽ കണ്ണൂർ വിസി ഡോ. കെ കെ സാജുവാണ് ഇയാളെ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ദേശീയ കായിക ഉപദേശക സമിതി അംഗമായും നിയോഗിച്ചു. സർവകലാശാല കായിക മേള നടന്ന രണ്ടുദിവസവും ഇയാൾ അങ്ങോട്ട് തിരിഞ്ഞുനോക്കിയിരുന്നില്ല . കായിക വിദ്യാർഥികൾക്കുവേണ്ടി ഒന്നും ചെയ്യാത്തയാളെ വിസി സംരക്ഷിക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home