Deshabhimani

ഇംഫാലിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം; ക്യാപ്റ്റൻ കൊല്ലപ്പെട്ടു

army
വെബ് ഡെസ്ക്

Published on Nov 19, 2026, 10:46 AM | 1 min read

ഇംഫാൽ: മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ എട്ടാം ബീഹാർ റെജിമെന്റിലെ സൈനികർ സഞ്ചരിച്ചിരുന്ന സൈനിക വാഹനം ഇതം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 29കാരനായ കരസേനാ ക്യാപ്റ്റൻ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.


ഉച്ചയ്ക്ക് രണ്ട് മണിയോടെ ലാംലായ് ചല്ലൗ മേഖലയിലായിരുന്നു അപകടം. വാഹനം കുറച്ചുനേരം വെള്ളത്തിൽ മുങ്ങിക്കിടന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി ഇംഫാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ വെച്ച് 29 വയസ്സുള്ള ക്യാപ്റ്റൻ ഹനുമാൻ റാം മരണത്തിന് കീഴടങ്ങി.


പരിക്കേറ്റ മറ്റ് മൂന്ന് പേർ ശിപായി മാലി ജയേഷ് ഹിമ്മത്ത് (24), ശിപായി രാകേഷ് സർപാതെ (37), അഗ്നിവീർ അഖിലേഷ് കുമാർ ഷാ (19) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂവരുടെയും നില ഗുരുതരമാണെന്നും ഇവർ ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home