ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച: മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ മുടങ്ങി

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ചോര്‍ച്ചയെ തുടര്‍ന്ന് തിമിര ശസ്ത്രക്രിയകള്‍ മുടങ്ങി. ഒഫ്താല്‍മിക് ഓപ്പറേഷന്‍ തിയേറ്ററിലെ ചോർച്ച മൂലം വെള്ളിയാഴ്ച നേടക്കേണ്ടിയിരുന്ന ശസ്ത്രക്രിയകളാണ് മുടങ്ങിയത്. രണ്ടാം തവണയാണ് തിമിരം ബാധിച്ച രോഗിയെ ഓപ്പറേഷന്‍ ചെയ്യാതെ തിരിച്ച് വിടുന്നത്. ഇതോടെ രോഗിയും ബന്ധുക്കളും സിപിഐ എം പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മുന്നില്‍ പ്രതിഷേധിച്ചു.
ഇരിട്ടി സ്വദേശിനിയായ കുമാരി (73)നാണ് വെള്ളിയാഴ്ച വലതു കണ്ണിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ മാസം ആദ്യം ശസ്ത്രക്രിയക്കായി ഡേറ്റ് നല്‍കിയിരുന്നു. ഓപ്പറേഷനായി എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് ശസ്ത്രക്രിയക്ക് എത്തിയപ്പോഴേക്കും അന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ ചോര്‍ച്ചയാണെന്ന് ശസ്ത്രക്രിയ മാറ്റി. ഈ മാസം 25ന് ഡേറ്റ് നല്‍കി ഇവരെ മടക്കുകയായിരുന്നു.
തുടർന്ന് ശസ്ത്രക്രിയക്കായി എല്ലാ ടെസ്റ്റുകളും പൂര്‍ത്തീകരിച്ച് വെള്ളി രാവിലെ 8.30ഓടെ ആശുപത്രിയില്‍ എത്തിയപ്പോൾ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ വീണ്ടും ചോര്‍ന്നൊലിക്കുന്നുണ്ടെന്നും ശസ്ത്രക്രിയ നടക്കിലെന്നും അറിയിക്കുകയായിരുന്നു. മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതോടെ രോഗിയുടെ രോഗിയും ബന്ധുക്കളും സിപിഐ എം നേതാക്കളും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സി കെ ജീവന്‍ലാലിന്റെ മുന്നില്‍ പ്രതിഷേധിച്ചു. ഓപ്പേറേഷന്‍ തിയേറ്ററിലെ ചോര്‍ച്ച അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കമെന്നും രോഗിയായ കുമാരി ഉള്‍പ്പെടെയുള്ളവരുടെ ശസ്ത്രക്രിയകള്‍ താമസമില്ലാതെ ചെയ്ത് നല്‍കുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഒഫ്താല്‍മിക് ഓപ്പറേഷന്‍ ചോര്‍ച്ചയെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു.









0 comments