റാസൽഖൈമ - ദുബായ് ബസ് സർവീസ് വർധിപ്പിച്ചു

ദുബായ് : റാസൽഖൈമയ്‌ക്കും ദുബായ്‌ക്കുമിടയിലെ ഇന്റർസിറ്റി ബസ് സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. പ്രതിദിനം 19 ട്രിപ്പുകളാണ് രണ്ട് എമിറേറ്റുകൾക്കുമിടയിൽ നടത്തുക. തിരക്ക് പരിഗണിച്ച് ആറ് ഡയറക്ട് എക്സ്‌പ്രസ് സർവീസുകളും പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തി. തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ് ഇടവേളയിൽ ബസുകൾ ലഭ്യമാകും.
റസൽഖൈമയിൽനിന്നുള്ള ആദ്യ ബസ് രാവിലെ അഞ്ചിനും അവസാന ബസ് രാത്രി ഒമ്പതിനുമാണ് പുറപ്പെടുക. ദുബായിൽനിന്നുള്ള ആദ്യ സർവീസ് രാവിലെ 7.30നും അവസാന സർവീസ് രാത്രി 11.30നുമാണ്.
ഡയറക്ട് എക്സ്‌പ്രസ് സർവീസുകൾക്ക് പുറമെ ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന സർവീസുകളും പുതിയ സമയക്രമത്തിലുണ്ട്. യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തിനും സൗകര്യത്തിനും അനുസരിച്ച് റൂട്ട് തിരഞ്ഞെടുക്കാനാകും. യുഎഇയിലെ വിവിധ എമിറേറ്റുകൾക്കിടയിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നടപടി. ദുബായിൽ ജോലി ചെയ്യുന്ന റസൽഖൈമ നിവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതാണ് പുതിയ സർവീസ് ക്രമീകരണം.










0 comments