യുഎഇയിൽ ഇന്ധനവില കൂടി; സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

പ്രതീകാത്മകചിത്രം
ദുബായ് : യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. യുഎഇ ഇന്ധനവില സമിതി തിങ്കളാഴ്ചയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.80 ദിർഹമാണ് പുതിയ വില. ആഗസ്തിൽ ഇത് 3.60 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലിറ്ററിന് 3.49ൽനിന്ന് 3.69 ദിർഹമായി ഉയരും. ഇ-പ്ലസ് 91 പെട്രോളിന്റെ വില ലിറ്ററിന് 3.41ൽനിന്ന് 3.61 ദിർഹമായി വർധിച്ചു.
സെപ്തംബർ ഒന്നുമുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഡീസൽ വിലയിലും വലിയ വർധനയുണ്ട്. ലിറ്ററിന് 3.80 ദിർഹമായിരുന്ന ഡീസലിന് സെപ്തംബറിൽ 4.30 ദിർഹം നൽകണം. ഇതോടെ പെട്രോൾ, ഡീസൽ വാഹന ഉടമകളുടെ പ്രതിമാസ ഇന്ധനച്ചെലവിൽ വർധനയുണ്ടാകും.









0 comments