Deshabhimani

ജിദ്ദയിൽ രാക്കിളിപ്പാട്ട് മ്യൂസിക്കൽ നൈറ്റ്

Rakkilippattu Musical .jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 07:15 AM | 1 min read

ജിദ്ദ: ജിദ്ദ ത്രീ സ്റ്റാറിന്റെ ബാനറിൽ നൂഹ് ബീമാപ്പള്ളി ഒരുക്കിയ "രാക്കിളിപ്പാട്ട്- ത്രീ' സൗത്ത് ഇന്ത്യൻ മ്യൂസിക്കൽ നൈറ്റ് അരങ്ങേറി. വെള്ളിയാഴ-്‌ച ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലും ശനിയാഴ-്‌ച ബാഗ-്‌ദാദിയ ലുലു ഹൈപ്പർ മാർക്കറ്റിലുമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. വെള്ളി വൈകിട്ട് എട്ടിന് ആരംഭിച്ച സാംസ-്കാരിക സമ്മേളനം ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഉദ്ഘാടനം ചെയ-്തു. റിയാലിറ്റി ഷോ വിജയി അസ്‌ന നിസാം ഗാനങ്ങൾ ആലപിച്ചു. സിനിമ ആർട്ടിസ്റ്റ് സി പി ലൈലയും പരിപാടിയുടെ ഭാഗമായി.


കോൺസുലേറ്റ് അങ്കണത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ-്ത കാണികൾക്കായിരുന്നു പ്രവേശനം. കോൺസുലേറ്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്കാണ് തുടർന്ന് ബാഗ്ദാദിയ ലുലു ഹൈപ്പർമാർക്കറ്റിൽ അതേ കലാകാരന്മാരെ അണിനിരത്തി രണ്ടാമത്തെ സന്ധ്യ സംഘടിപ്പിച്ചത്. പ്രമുഖ വ്യവസായി മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള റീഗൽ ഗോൾഡായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ. സോഫിയ സുനിൽ, അഷ്‌റഫ് വലിയോറ, റാഫി ആലുവ, രമ്യ ബ്രൂസ്, ഹസൻ കൊണ്ടോട്ടി, ഹരിഷ-്മഷ, ബീഗം ഖദീജ, വിവേക് ജി പിള്ള, സലീന ബ്രൂസ്, സത്യൻ പി നായർ, ഗഫൂർ തൃപ്പനച്ചി എന്നിവർക്കൊപ്പം സംഘാടകനായ നൂഹ് ബീമാപ്പള്ളിയും ഗാനങ്ങൾ ആലപിച്ചു. ജിദ്ദയിലെ പ്രമുഖ നൃത്താധ്യാപിക ഫൈസ ഗഫൂർ അണിയിച്ചൊരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാൻസും അരങ്ങേറി.


നവാസ് ബീമാപ്പള്ളി, ഹസൻ കൊണ്ടോട്ടി, കാജാ മൊഹിയുദീൻ, നിസാർ കരുനാഗപ്പള്ളി, ഷാജി കൊല്ലം, ജ്യോതി ബാബുകുമാർ, സബീനാ റാഫി എന്നിവർ നേതൃത്വം നൽകി. . അഷ്‌റഫ് വലിയോറയുടെ വി-ലൈവ് ശബ്-ദവും വെളിച്ചവും കൈകാര്യം ചെയ-്തു. സുവിജ സത്യൻ, ഫാസിൽ ഓച്ചിറ എന്നിവരായിരുന്നു അവതാരകർ. റീഗൽ മുജീബ്, അബ-്ദുൽ സലീം, ഫബിത ഉനൈസ്, സലീല ബ്രൂസ്, വാസു ഹംദാൻ, അഷ്‌റഫ് കുന്നത്ത്, മുജീബ് റഹ്മാൻ, കിയാ നാസർ തുടങ്ങിയവരെ വേദിയിൽ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home