മഴയും മൂടൽമഞ്ഞും: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം- റോയൽ ഒമാൻ പോലീസ്

മസ്‌കത്ത് : മഴയോ മൂടൽമഞ്ഞോ ഉള്ള പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്ന് റോയൽ ഒമാൻ പോലീസ്. ദൃശ്യപരത കുറയുന്നതും വഴുക്കലുള്ള റോഡുകളും ഗതാഗത അപകട സാധ്യത ഗണ്യമായി വർധിപ്പിക്കും. റോഡും കാലാവസ്ഥയും അനുസരിച്ച് വേഗത കുറയ്ക്കണം. എപ്പോഴും വാഹനത്തിന്റെ പൂർണ്ണ നിയന്ത്രണം നിലനിർത്തുകയും മറ്റ് വാഹനങ്ങളിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും വേണം. രണ്ട് കൈകളും ഉപയോഗിച്ച് സ്റ്റിയറിംഗ് വീൽ മുറുകെ പിടിച്ചുവേണം ഡ്രൈവിങ്. ഒമാന്റെ ചില ഭാഗങ്ങളിൽ മഴയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളും അനുഭവപ്പെടുന്നത് തുടരുന്ന സാഹചര്യത്തിലാണ് ബോധവൽക്കരണ സന്ദേശം.










0 comments