Deshabhimani

രാഗസുധ വാർഷികാഘോഷം

MUSIC MADHU BALAKR
വെബ് ഡെസ്ക്

Published on Nov 10, 2026, 07:28 AM | 1 min read

അബുദാബി: രാഗസുധ മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പതിനഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ പ്രധാന വേദിയിൽ നടന്ന പരിപാടി സംഗീതജ്ഞൻ ബ്രഹ്മശ്രീ ചന്ദ്രമന നാരയണൻ നമ്പൂതിരി ഉദ്ഘാടനം ചെയ--്തു. രാഗസുധയുടെ സാരഥി ദിവ്യ വിമലിന്റെയും ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ-്ണന്റെയും ഗുരുവായ നാരയണൻ നമ്പൂതിരിക്ക് നൽകുന്ന ഗുരുദക്ഷിണയായാണ് "സമർപ്പണ' എന്ന്‌ പേരിട്ട പരിപാടി വേദിയിലെത്തിച്ചത്.


നാല് വയസുമുതൽ 65 വയസുവരെയുള്ള രാഗസുധയിലെ 130 ലേറെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കർണ്ണാടക സംഗീത വിരുന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ നീണ്ടുനിന്നു.തുടർന്ന് നടന്ന സാംസ-്‌കാരിക സമ്മേളനത്തിൽ മധു ബാലകൃഷ-്‌ണൻ മുഖ്യാതിഥിയായി. മധു ബാലകൃഷ-്‌ണനും ദിവ്യ വിമലും ചേർന്ന് ബ്രഹ്മശ്രീ ചന്ദ്രമന നാരയണൻ നമ്പൂതിരിയെ ആദരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ഗാനമേളയ-്‌ക്ക്‌ തുടക്കം കുറിച്ചു. ഗാനമേള രാത്രി 11 വരെ നീണ്ടുനിന്നു. സമാപന സമ്മേളനത്തിൽ പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ-്‌തു. സരസ്വതി ദേവി, ബാലകൃഷ-്‌ണൻ നായർ, ബേബി ബാലകൃഷ-്‌ണൻ, വിമൽ എസ് നായർ എന്നിവർ പങ്കെടുത്തു.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home