അംബാസഡർമാരെ ആദരിച്ച് യുഎഇ പ്രസിഡന്റ്

ദുബായ്: സെയ്ദ് രണ്ടാമൻ ഒന്നാം ക്ലാസ് ഓർഡർ, ഓർഡർ ഓഫ് ഇൻഡിപെൻഡൻസ് ഒന്നാം ക്ലാസ് പുരസ്‌കാരങ്ങൾ ലഭിച്ച യുഎഇ അംബാസഡർമാർ്മാരെ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു. യുഎഇയും അതത് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകിയത്.
ചൊവ്വാഴ-്‌ച നടന്ന കൂടിക്കാഴ-്‌ചയിൽ രാജ്യത്തിന്റെ സേവനത്തിനായി നടത്തിയ പ്രവർത്തനങ്ങളെ ഷൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ഔദ്യോഗിക ചുമതലകളിൽ തുടർന്നും വിജയം കൈവരിക്കട്ടെയെന്നും ആശംസിച്ചു. വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്ന ദീർഘകാല പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.








0 comments