Deshabhimani

മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഓണസദ്യ

Malayalam Mission Abu Dhabi .JPG
വെബ് ഡെസ്ക്

Published on Nov 10, 2026, 07:53 AM | 1 min read

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ അധ്യാപകർക്കായി ഓണസദ്യ സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഷാബിയ, അബുദാബി സിറ്റി എന്നീ മേഖലകളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് ഓണസദ്യയിൽ പങ്ക് ചേർന്നത്. അബുദാബി ചാപ്റ്ററിനു കീഴിൽ മലയാളം മിഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട നൂറോളം പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് യാതൊരു പ്രതിഫലവും കൂടാതെ സൗജ്യന്യമായി മലയാളം പഠിപ്പിക്കുന്ന നൂറിലേറെ അധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ് ഓണസദ്യ ഒരുക്കിയത്.


ഓണസദ്യയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ-്‌കാരിക സമ്മേളനം ഉപദേശക സമിതി ചെയർമാൻ സൂരജ് പ്രഭാകർ ഉദ്ഘാടനംചെയ-്‌തു പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി അധ്യക്ഷനായി. ചാപ്റ്റർ ചെയർമാൻ എ കെ ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ജോ. സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവർ സംസാരിച്ചു. വിവിധ മേഖല കോർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സി പി ബിജിത് കുമാർ സ്വാഗതവും കൺവീനർ എ പി അനിൽ കുമാർ നന്ദിയും പറഞ്ഞു.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home