Deshabhimani

ഇന്ത്യ -ന്യൂസീലൻഡ് മൂന്നാം ഏകദിനം: ഹാമിൽട്ടണിൽ കനത്ത മഴ; ടോസ് വൈകുന്നു

rain odi
വെബ് ഡെസ്ക്

Published on Nov 10, 2026, 07:47 AM | 1 min read

ഹാമിൽട്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മഴ ഭീഷണി. ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ കനത്ത മഴ തുടരുന്നതിനാൽ മത്സരത്തിന്റെ ടോസ് വൈകുന്നു. മഴ മാറി മത്സരം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും.


പ്രവചനമനുസരിച്ച് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ബുധനാഴ്ച പുലർച്ചെ ഒരു മണി വരെ ഹാമിൽട്ടണിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മഴയ്ക്കുള്ള സാധ്യത 100 ശതമാനമാണ്. പകൽ സമയത്ത് 99 ശതമാനവും രാത്രിയിൽ 90 ശതമാനവുമാണ് മഴസാധ്യത പ്രവചിച്ചിരിക്കുന്നത്.


അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലാണ് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. മൂന്നാം ഏകദിനം കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയിൽ തിരിച്ചുവരാനാണ് ന്യൂസിലൻഡ് ശ്രമിക്കുന്നത്.


ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ ഇതുവരെ 12 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യക്ക് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. അതിനാൽ തന്നെ മൂന്നാം ഏകദിനത്തിൽ വിജയത്തിനൊപ്പം ഈ മൈതാനത്തെ മോശം റെക്കോർഡ് തിരുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home