Deshabhimani

നവോദയ ബാഡ്മിന്റൺ ടൂർണമെന്റിന് സമാപനം

Navodaya
വെബ് ഡെസ്ക്

Published on Nov 10, 2026, 07:50 AM | 2 min read

ദമ്മാം: രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങൾക്കൊടുവിൽ നവോദയ സാംസ-്‌കാരികവേദി സംഘടിപ്പിച്ച നവോദയ ഓപ്പൺ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ഒക-്‌ടോബർ 30, 31 തീയതികളിൽ ദമ്മാം ഇബിസി ഇൻഡോർ ബാഡ്മിന്റൺ കോർട്ടിൽ നടന്ന ടൂർണമെന്റിൽ കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കുമായി 26 വിഭാഗങ്ങളിലായി മുന്നൂറ്റിയിരുപതോളം മത്സരങ്ങളിലായി 460 പേർ മത്സരത്തിൽ പങ്കെടുത്തു.


നവോദയ കുടുംബവേദിയുടെ അഞ്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദിയുടെ വർണശബളമായ മാർച്ച് പാസ്റ്റോടെയാണ് ടൂർണമെന്റിന് തുടക്കമായത്. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സമീർ കൊടിയത്തൂർ ഉദ്ഘാടനംചെയ-്‌തു. സംഘാടകസമിതി ചെയർപേഴ്സൺ രാജേഷ് ആനമങ്ങാട് അധ്യക്ഷനായ ചടങ്ങിൽ ജനറൽ കൺവീനർ പ്രജീഷ് കറുകയിൽ, ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഇ കെ സലീം, ഔട്ട് റൈറ്റ് ഡയറക്‌ടർ ജസീർ മുഹമ്മദ്, സംഘാടകസമിതി ട്രഷറർ ഉണ്ണി ഏങ്ങണ്ടിയൂർ എന്നിവർ സംസാരിച്ചു.


വേൾഡ് മലയാളി ഫെഡറേഷൻ കോബാർ മേഖലാ പ്രസിഡന്റ് അഷ്റഫ് ആലുവ, മുരളി ഊട്ട്ക്കുളം, മുസ-്‌തഫ തലശേരി, അഷ്റഫ് വൈറ്റ് ഹൗസ്, ഗൾഫ് ഏഷ്യൻ മാനേജിങ് ഡയറക-്‌ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട്, രക്ഷാധികാരിസമിതി അംഗവും ടൂർണമെന്റ് കോ ഓർഡിനേറ്ററുമായ കൃഷ-്‌ണകുമാർ ചവറ, രക്ഷാധികാരിസമിതി അംഗങ്ങളായ പ്രദീപ് കൊട്ടിയം, പവനൻ മൂലക്കീൽ, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, റഹീം മടത്തറ, നൗഫൽ വെളിയങ്കോട്, ഡോ. രശ-്‌മി ചന്ദ്രൻ, നവോദയ പ്രസിഡന്റ് ഹനീഫ് മൂവാറ്റുപുഴ, ജനറൽ സെക്രട്ടറി രഞ്ജിത് വടകര, ട്രഷറർ ഉമേഷ് കളരിക്കൽ, കുടുംബവേദി കേന്ദ്ര സെക്രട്ടറി ഷമീം നാണത്ത്.


നവോദയ ഭാരവാഹികളായ വിദ്യാധരൻ കോയാടൻ, ജയൻ മഴുവേലി, ഒ പി സജീഷ്, മോഹൻദാസ് കുന്നത്ത്, കുടുംബവേദി പ്രസിഡന്റ്‌ ഷാനവാസ്, ട്രഷറർ അനു രാജേഷ്, സ-്‌മിത നരസിംഹൻ, സംഘാടകസമിതി ട്രഷറർ ഉണ്ണി ഏങ്ങണ്ടിയൂർ, കേന്ദ്ര എക-്‌സികുട്ടീവംഗം ടി എൻ ഷബീർ തുടങ്ങിയവർ പങ്കെടുത്തു. സൂപ്പർ പ്രീമിയർ വിഭാഗത്തിൽ സെന്തിവേൽ ഗോവിന്ദരനു, ഗോപിനാഥ് വെങ്കിടേശ്വരൻ എന്നിവർ ഒന്നാംസ്ഥാനവും ബെൻസൺ ആന്റണി, നവനീത് രമേഷ് എന്നിവർ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മുഖ്യ പ്രായോജകരായ ഔട്ട് റൈറ്റ് ഗ്ലോബലിന്റെ മാനേജിങ് ഡയറക-്‌ടർമാരായ ജസീർ മുഹമ്മദ്, സഹീൻ മുഹമ്മദ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.


സമാപന ചടങ്ങിൽ രാകേഷ് നോബിൾ, രാജേഷ് നായർ, ചെറിയാൻ, വർഗീസ് ഇബിസി ക്ലബ് പ്രസിഡന്റും മാച്ച് ഓർഗനൈസിങ് കമ്മിറ്റി അംഗവുമായ മൻസൂർ, നിക്കി, ടെക-്‌നിക്കൽ കമ്മിറ്റി കൺവീനർ ഒ പി ഷാജു, പ്രവീൺ വല്ലത്ത്, അനിൽ ടൊയോട്ട, വിനോദ് ജോസഫ്, നരസിംഹൻ, മുസമ്മിൽ, സിദ്ധിഖ്, രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home