290 മരുന്നിന്റെ വില കുറച്ച് ഒമാൻ

മസ്‌കത്ത്: രാജ്യത്തെ 290 ഔഷധ ഉൽപ്പന്നങ്ങളുടെ വിലയിൽ ശരാശരി 22.4 ശതമാനം ഇളവ് അനുവദിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. രോഗികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും താങ്ങാവുന്ന വിലയിലുള്ള മരുന്ന് ലഭ്യത മെച്ചപ്പെടുത്താനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഡ്രഗ് സേഫ്റ്റി സെന്റർ പ്രതിനിധീകരിക്കുന്ന മന്ത്രാലയമാണ് ഇളവ് നടപ്പാക്കിയത്. 290 ഉൽപ്പന്നങ്ങളിലും വിലക്കുറവിൽ വ്യത്യാസമുണ്ട്. പരമാവധി കിഴിവ് 88 ശതമാനമാണ്.








0 comments