Deshabhimani

ബിഎൽഎം നിക്ഷേപത്തട്ടിപ്പ്‌ കേസ്‌; വിധി പറയുന്നത്‌ നീട്ടി

blm chairman premkumar arrest
വെബ് ഡെസ്ക്

Published on Nov 10, 2026, 07:58 AM | 1 min read

കോഴിക്കോട്‌ : നിക്ഷേപത്തട്ടിപ്പ്‌ കേസിൽ ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ നൽകിയ ഹർജിയിൽ വിധി പറയുന്നത്‌ മാറ്റി. നോട്ടീസ് നൽകിയേ അറസ്റ്റ് ചെയ്യാവൂ എന്ന ഹൈക്കോടതി ഉത്തരവ്, വീണ്ടും അറസ്‌റ്റ്‌ ചെയ്യാനുള്ള അപേക്ഷയിൽ ബാധകമാവുമോ എന്നതിൽ വ്യക്തത വരുത്താനായാണ്‌ കേസ്‌ മാറ്റിവെച്ചത്‌. കോഴിക്കോട് ജെഎഫ്‌സിഎം (നാല്‌) മജിസ്ട്രേറ്റ്‌ ദിവ്യ നടേശനാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.


നടക്കാവ്‌, കോതമംഗലം, തൃശൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ്‌ പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌. കേസിൽ വെള്ളിയാഴ്ച വാദം പൂർത്തിയാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ അനിലയും പ്രതിഭാഗത്തിനായി അഡ്വ. എം ഷഹീർ സിങ്ങും ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home