പാർസൽ കെണിയിൽ 20 വർഷം തടവ്; ഇന്ത്യക്കാരന് മോചനം കേളിയിലൂടെ

റിയാദ്: സ്പോൺസറുടെ മകന്റെ നിർദേശപ്രകാരം കടയിലെത്തിയ പാർസൽ ഏറ്റുവാങ്ങി സൂക്ഷിച്ചതിന്റെ പേരിൽ മയക്കുമരുന്ന് കേസിൽ കുടുങ്ങി 20 വർഷത്തെ തടവുശിക്ഷ നേരിടേണ്ടിവന്ന ഇന്ത്യക്കാരന് തുണയായത് കേളി കലാ സാംസ-്കാരിക വേദിയുടെ ശക്തമായ ഇടപെടൽ. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിക്കാനായതോടെ കോടതിയിൽനിന്ന് മോചനം ലഭിച്ച സംഭവം സൗദിയിലെ പ്രവാസികൾക്ക് വലിയ മുന്നറിയിപ്പുകൂടിയാണ്.
അൽഖർജ് മേഖലയിൽ പിതാവും മകനും ചേർന്ന് നടത്തുന്ന വക്കാലയിലാണ് സംഭവം. സ-്പോൺസറുടെ കടയിൽ ജോലി ചെയ-്തിരുന്ന യുപി സ്വദേശി മുഹമ്മദ് ഷംസാണ് ചെയ്യാത്ത കുറ്റത്തിന് അറസ്റ്റിലായത്. സ-്പോൺസറുടെ മൂത്ത മകൻ ഫോണിൽ വിളിച്ച് കടയ-്ക്കുമുന്നിൽ ഒരു വാഹനം എത്തിയിട്ടുണ്ടെന്നും അതിലുള്ള സാധനങ്ങൾ സ്ഥാപനത്തിനുള്ളിൽ ഇറക്കിവെക്കണമെന്നും പിന്നീടുവന്ന് എടുക്കാമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ വാഹനത്തിൽ എത്തിച്ച സാധനങ്ങൾ മയക്കുമരുന്നായിരുന്നുവെന്ന കാര്യം കടയിലെ തൊഴിലാളികൾ അറിഞ്ഞിരുന്നില്ല.
പിന്നീട് സ്ഥലത്തെത്തിയ സിഐഡി സംഘം സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. വാഹനത്തിലെ സാധനങ്ങൾ സ-്പോൺസറുടെ മകന്റെ നിർദേശപ്രകാരമാണ് ഏറ്റുവാങ്ങിയതെന്ന് തൊഴിലാളികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. നിർദേശം നൽകിയ നമ്പറിലേക്ക് തിരികെ വിളിക്കാൻ സിഐഡി ആവശ്യപ്പെട്ടു. എന്നാൽ ഫോണിൽ സംസാരിച്ചിരുന്നത് മൂത്ത മകനായിരുന്നില്ല, ഇളയ മകനായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് വീട്ടിൽ നടത്തിയ പരിശോധനയിലും മയക്കുമരുന്ന് കണ്ടെത്തി. ഇതോടെ കടയിൽ ജോലി ചെയ-്തിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് നാട്ടിലായിരുന്ന പിതാവ് അടിയന്തരമായി സൗദിയിലെത്തി. മകൻ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോടതി 20 വർഷത്തെ തടവുശിക്ഷ വിധിച്ചു.
ഈ ഘട്ടത്തിലാണ് തടവിലായ പ്രവാസിയുടെ പിതാവ് അൻസാരി സഹായം തേടി കേളി കലാ സാംസ-്കാരിക വേദിയെ സമീപിച്ചത്. കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി വിഷയത്തിൽ ഇടപെട്ടു. ഇന്ത്യൻ എംബസിയെ വിവരങ്ങൾ ധരിപ്പിച്ച് നിയമനടപടികളിൽ ഇടപെടുന്നതിനും ജയിലിൽ സന്ദർശനം നടത്തുന്നതിനുമുള്ള അനുമതിപത്രം ലഭ്യമാക്കി. തുടർന്ന് എട്ടുമാസത്തോളം കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ശേഖരിച്ച് നിയമസഹായത്തിനുള്ള ശ്രമങ്ങൾ തുടർന്നു.
അഭിഭാഷകനെ കണ്ടെത്തി കേസ് വിശദമായി അവതരിപ്പിച്ചു. പ്രതിയുടെ നിരപരാധിത്വം തെളിയിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകൻ പ്രധാന കോടതിയിൽ ഹർജി സമർപ്പിച്ചു. തുടർന്നുള്ള നാലുമാസത്തെ നിയമനടപടികൾക്കൊടുവിൽ കേസ് വീണ്ടും പരിഗണിക്കുകയും പ്രതി കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെടുകയും ചെയ-്തതോടെ തടവിലായിരുന്ന ഇന്ത്യക്കാരന് മോചനം ലഭിച്ചു.
ൃമറ്റൊരാളുടെ നിർദേശപ്രകാരം എത്തുന്ന പാർസലുകൾ ഏറ്റുവാങ്ങുന്നതും സൂക്ഷിക്കുന്നതും കൈമാറുന്നതും എത്രത്തോളം അപകടകരമായ നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. പാർസലിൽ എന്താണെന്നറിയില്ലെന്ന വിശദീകരണം മാത്രം ഇത്തരം കേസുകളിൽ രക്ഷയാകണമെന്നില്ല. ഒരു പാർസൽ ഏറ്റുവാങ്ങിയതിന്റെ പേരിൽ 20 വർഷത്തെ തടവുശിക്ഷ നേരിടേണ്ടിവന്ന പ്രവാസിയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വാതിൽ തുറക്കാൻ കേളിയുടെ ഇടപെടലിന് കഴിഞ്ഞു. പ്രവാസികളുടെ പ്രതിസന്ധികളിൽ സംഘടനകൾ നൽകുന്ന നിയമസഹായത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും പ്രസക്തി കൂടി ഈ സംഭവം വ്യക്തമാക്കുന്നു.








0 comments