Deshabhimani

ദുബായ്‌ റോഡുകളിൽ 20 കിലോമീറ്ററിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി

dubai sharjah road
വെബ് ഡെസ്ക്

Published on Nov 10, 2026, 07:45 AM | 1 min read

ദുബായ്: എമിറേറ്റിലെ പ്രധാന റോഡുകളിൽ 20 കിലോമീറ്റർ ദൂരത്തെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി ദുബായ് ആർടിഎ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി, ഷാർജ ദിശകളിലേക്കുള്ള വേഗം കുറഞ്ഞ പാതകൾ, ലഹ്ബാബ് റോഡ്, ദുബായ്–അൽ ഐൻ റോഡ്, എമിറേറ്റ്‌സ് റോഡ്, അൽ റബാത്ത് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് അറ്റകുറ്റപ്പണി നടത്തിയത്.

റോഡുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക, ഗതാഗതം സുഗമമാക്കുക, ജനസംഖ്യാ വർധനയ-്‌ക്ക്‌ അനുസൃതമായി റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള വാർഷിക പ്രതിരോധ അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.


ലേസർ സ-്‌കാനിങ്, നിർമിത ബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് റോഡുകളുടെ നിലവാരം പരിശോധിക്കുന്നത്‌. റോഡുകളിലെ വിള്ളലുകൾ, കുഴികൾ, മറ്റ് തകരാറുകൾ എന്നിവ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. അറ്റകുറ്റപ്പണി നടക്കുന്ന സമയങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും ദിശാസൂചനകളും പാലിക്കണമെന്നും വാഹനയാത്രക്കാരോട് അധികൃതർ അഭ്യർഥിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home