Deshabhimani

നൊൽ–ജൈവാൻ കാർഡുകൾ നവംബർ മുതൽ

Nol-Jaywan card.JPG
വെബ് ഡെസ്ക്

Published on Nov 10, 2026, 07:38 AM | 1 min read

ദുബായ്: പൊതുഗതാഗത യാത്രക്കാർക്കായി യുഎഇയുടെ ദേശീയ പണമിടപാട് സംവിധാനമായ ജൈവാനുമായി ബന്ധിപ്പിച്ച പുതിയ തലമുറ നൊൽ കാർഡുകൾ നവംബർ മുതൽ നിലവിൽ വരും. ദുബായ് മെട്രോ, ടാക-്‌സി, വാഹന പാർക്കിങ് എന്നിവയ-്‌ക്കുള്ള പണം അടയ-്‌ക്കാൻ കാർഡുകൾ ഉപയോഗിക്കാം.


ദുബായ് ആർടിഎയും യുഎഇ സെൻട്രൽ ബാങ്കിന്റെ ഉപസ്ഥാപനമായ അൽ ഇത്തിഹാദ് പേയ-്‌മെന്റ്‌സും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് പുതിയ കാർഡുകൾ അവതരിപ്പിക്കുന്നത്. യുഎഇയുടെ ഔദ്യോഗിക ആഭ്യന്തര ഡെബിറ്റ്, പ്രീപെയ്ഡ് പണമിടപാട് സംവിധാനമാണ് ജൈവാൻ.


നവംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ഫോണുകൾ വഴി കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ലഭ്യമാകും. കൂടാതെ 120-ലേറെ പ്രമോഷനുകളും പ്രത്യേക വിലക്കിഴിവുകളും കാർഡ് ഉടമകൾക്ക് ലഭിക്കും. പൊതുഗതാഗത മേഖലയെയും ദൈനംദിന സേവനങ്ങളെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക, സാങ്കേതിക സംവിധാനങ്ങളുടെ വികസനത്തിൽ പുതിയ കാർഡുകൾ നിർണായക ചുവടുവയ-്‌പാണെന്ന് ആർടിഎ ഡയറക-്‌ടർ ജനറലും ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു.


സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ പണമിടപാട് അന്തരീക്ഷം സൃഷ-്‌ടിക്കുകയും സുസ്ഥിര ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അസിസ്റ്റന്റ് ഗവർണറും അൽ ഇത്തിഹാദ് പേയ-്‌മെന്റ്സ് ചെയർമാനുമായ സൈഫ് ഹുമൈദ് അൽ ദഹേരി പറഞ്ഞു.

​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home