Deshabhimani

വടിവാൾ കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണി; കാപ്പാ കേസ് പ്രതികളും കൂട്ടാളിയും അറസ്റ്റിൽ

kappa case accused

മുഹമ്മദ് റാഫി, മുഹമ്മദ് ഹഫീസ്, അഖിൽ

വെബ് ഡെസ്ക്

Published on Nov 10, 2026, 07:40 AM | 1 min read

ആലപ്പുഴ : ട്രാവലർ തടഞ്ഞുനിർത്തി യുവാക്കളുടെ കഴുത്തിൽ വടിവാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സഹോദരങ്ങളായ കാപ്പാ കേസ് പ്രതികളെയും കൂട്ടാളിയെയും നൂറനാട് പൊലീസ് അറസ്റ്റ് ചെയ്‌തു. ഉളവക്കാട് കോടംപറമ്പിൽ മുഹമ്മദ് റാഫി (27), സഹോദരൻ മുഹമ്മദ് ഹഫീസ് (25), ഇവരുടെ സുഹൃത്ത് ഉളവക്കാട് മലയുടെ വടക്കത്തിൽ അഖിൽ (23) എന്നിവരാണ് പിടിയിലായത്.


തിങ്കൾ രാവിലെ പത്തോടെ ഉളവക്കാട് ഭാഗത്ത് ട്രാവലർ ഡ്രൈവറായ അമൽ പ്രസാദും സഹോദരനും ട്രാവലറിൽ സഞ്ചരിക്കുമ്പോളാണ്‌ മാരകായുധങ്ങളുമായി എത്തിയ സംഘം അമൽ പ്രസാദിന്റെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയത്‌. ബൈക്ക് ഓവർടേക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട്‌ ഇരുകൂട്ടരും തമ്മിൽ മുമ്പ്‌ തർക്കമുണ്ടായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെട്ട പ്രതികൾ തിങ്കൾ വൈകിട്ടാണ്‌ അറസ്റ്റിലായത്‌.


കഞ്ചാവ് കൈവശം സൂക്ഷിക്കൽ, വധശ്രമം തുടങ്ങി 18 ഓളം കേസുകളിലും ഇവർ പ്രതികളാണ്. നൂറനാട് സിഐ പി ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എസ്ഐ കണ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനു, സിപിഒമാരായ വൈശാഖ്, മനുകുമാർ, അനൂപ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home