ad
Deshabhimani

നയതന്ത്ര ശ്രമങ്ങള്‍ക്ക് പിന്തുണ: ഖത്തര്‍

qatar flag
വെബ് ഡെസ്ക്

Published on Mar 25, 2026, 10:33 AM | 1 min read

ദോഹ: ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യം സുരക്ഷാസംവിധാനങ്ങളെ തകിടം മറിച്ചിരിക്കുകയാണെന്ന് ഖത്തര്‍ വിദേശമന്ത്രാലയം. അയല്‍രാജ്യങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാകവചത്തെ തകര്‍ക്കുന്ന ഘട്ടത്തിലെത്തിയതായി മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.


മേഖലയിലെ സുരക്ഷാ ചട്ടക്കൂടുകളെക്കുറിച്ച് പുനര്‍ചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്‌. ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഏത് നയതന്ത്ര നീക്കങ്ങളെയും പിന്തുണയ്ക്കും. നിലവില്‍ ഖത്തറിന്റെ ഭാഗത്തുനിന്ന് നേരിട്ടുള്ള മാധ്യസ്ഥ്യശ്രമങ്ങള്‍ നടക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home