ഭക്ഷ്യോൽപ്പന്നങ്ങളുടെ പ്രമോഷൻ; മുൻകൂർ അനുമതി നിർബന്ധം

മസ്‌കത്ത് : സമൂഹമാധ്യമങ്ങളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ഭക്ഷ്യോൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോമുമ്പ് മുൻകൂർ അനുമതി നേടണമെന്ന് ഇൻഫ്ലുവൻസർമാരോടും കമ്പനികളോടും വ്യാപാരികളോടും ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം അഭ്യർഥിച്ചു.
ഭക്ഷ്യവസ്തുക്കളുടെ രജിസ്ട്രേഷനും അവയുടെ പരസ്യം സംബന്ധിച്ച ഭക്ഷ്യസുരക്ഷാ നിയമത്തിലെയും മന്ത്രിതല പ്രമേയത്തിലെയും വ്യവസ്ഥകൾക്കനുസരിച്ചേ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാവൂ. കമ്പനികൾ, പരസ്യഏജൻസികൾ, ഇൻഫ്ലുവൻസർമാർ, എന്നിവർക്കെല്ലാം നിർദേശം ബാധകമാണ്.
ഭക്ഷ്യോൽപ്പന്നങ്ങളുടെ പരസ്യവും പ്രൊമോഷനും നിയന്ത്രിക്കുന്ന ബാധകമായ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം അറിയിച്ചു. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പരസ്യം ചെയ്യുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ അനുമതി തേടുന്നവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ കേന്ദ്രവുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാം.










0 comments