ad
Deshabhimani

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷൻ

സംഘാടകസമിതി യോഗം ചേർന്നു ​

sahithya sangham

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷൻ സംഘാടകസമിതി രൂപീകരണ യോഗം പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 02:47 AM | 1 min read

തൃപ്പൂണിത്തുറ


പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷൻ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി യോഗം ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ്‌ അഡ്വ. വി കെ പ്രസാദ് അധ്യക്ഷനായി. വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, സംഘം ജില്ലാ സെക്രട്ടറി സഹീർ അലി, ട്രഷറർ എ കെ ദാസ്, പി വാസുദേവൻ, കെ എ രാജേഷ്, കെ രവി കുട്ടൻ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: പി വാസുദേവൻ, (ചെയർമാൻ), കെ എസ് ദേവരാജൻ (കൺവീനർ), എൻ പി ബോബി (ട്രഷറർ). ആഗസ്‌ത്‌ ഒമ്പതിന്‌ തിരുവാങ്കുളം കമ്യൂണിറ്റി ഹാളിലാണ്‌ ജില്ലാ കൺവൻഷൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home