ad
Deshabhimani

കെട്ടിടാവശിഷ്ടങ്ങൾ റോഡിൽ തള്ളി; യാത്രക്കാർ ദുരിതത്തിൽ

കുടവൂർ - പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം പച്ചത്തലയ്ക്കൽ റോഡിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ

കുടവൂർ - പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം പച്ചത്തലയ്ക്കൽ റോഡിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ

വെബ് ഡെസ്ക്

Published on Jul 30, 2026, 03:53 AM | 1 min read

കിളിമാനൂര്‍

കുടവൂർ - പത്തനാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പച്ചത്തലയ്ക്കൽ റോഡിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾക്കുശേഷം വന്ന ടൈൽസ് അടക്കമുള്ള അവശിഷ്ടങ്ങളാണ് റോഡിൽ തള്ളിയത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നത് നിത്യസംഭവമായി. പഞ്ചായത്തിന്റെ അനാസ്ഥയാണ് സ്വകാര്യവ്യക്തികൾക്ക്‌ ഇത്തരത്തിൽ റോഡിൽ മാലിന്യം തള്ളാൻ ധൈര്യമേകുന്നതെന്ന്‌ ആരോപണം ഉയരുന്നു. 500 മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ 200 മീറ്റർ നാവായിക്കുളം പഞ്ചായത്തിലും 300 മീറ്റർ നഗരൂർ പഞ്ചായത്തിലുമാണ്‌. റോഡ്‌ നവീകരിക്കണമെന്ന ആവശ്യം ശക്തമായതോടെ നഗരൂർ പഞ്ചായത്തിന്റെ ഭാഗം കോൺക്രീറ്റ് ചെയ്തു. നാവായിക്കുളം പഞ്ചായത്ത് റോഡ്‌ നവീകരിച്ചില്ല. ഇവിടെയാണ്‌ സ്വകാര്യവ്യക്തി മണ്ണും കെട്ടിടാവശിഷ്ടങ്ങളും തള്ളിയത്. മഴ പെയ്ത്‌ മണ്ണൊലിച്ചു പോയതോടെ ടൈലുകൾ കുത്തനെ നിൽക്കുകയാണ്‌. ​പ്രദേശത്തെ നിരവധി കുടുംബങ്ങളും ക്ഷേത്രത്തിലെത്തുന്നവരും ആശ്രയിക്കുന്ന റോഡാണിത്‌. അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കെയാണ് കെട്ടിടാവശിഷ്ടവും തള്ളിയത്‌. അടിയന്തരമായി ഇത് നീക്കംചെയ്ത്‌ റോഡ്‌ നവീകരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home