ad
Deshabhimani

റാങ്ക്‌ തിളക്കത്തിൽ 
ജംഷീന ജമാൽ

jamsheena jamal
വെബ് ഡെസ്ക്

Published on Jul 30, 2026, 03:35 AM | 1 min read

കൊച്ചി


പ്രശസ്‌ത നടിയും നർത്തകിയുമായ ജംഷീന ജമാൽ റാങ്ക്‌ തിളക്കത്തിൽ. എംജി സർവകലാശാലയിൽനിന്ന്‌ എംഎ മോഹിനിയാട്ടത്തിൽ ഒന്നാംറാങ്ക് നേടിയ സന്തോഷത്തിലാണ്‌ തൃപ്പൂണിത്തുറ ആർഎൽവി കോളേജ്‌ അവസാനവർഷ മോഹിനിയാട്ടം പിജി വിദ്യാർഥിയായ ജംഷീന.


നാടകകലാകാരൻ ഇടപ്പള്ളി തോണിപ്പറന്പിൽ ജമാലിന്റെയും ഷുബയുടെയും മകളാണ്‌ ജംഷീന.

മൂന്നാംവയസ്സുമുതൽ നൃത്തമഭ്യസിക്കുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും എംജി കലോത്സവത്തിലും തുടർച്ചയായി സമ്മാനങ്ങൾ നേടി. കഥകളിയും അഭ്യസിച്ചിട്ടുണ്ട്‌. ദൂരദർശന്റെ ഗ്രേഡ്‌ കലാകാരിയാണ്‌.


കലാമണ്ഡലം യുവപ്രതിഭാ പുരസ്‌കാരം ഉൾപ്പെടെ നിരവധിസു പുരസ്‌കാരങ്ങൾ ലഭിച്ചു. വലിയ പെരുന്നാൾ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പ്രാവ്‌, മനസാ വാചാ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home