ad
Deshabhimani

അറ്റകുറ്റപ്പണികൾ യുഡിഎഫ് തട്ടിപ്പ്

kalady bridge

തിങ്കളാഴ്ച കാലടി പട്ടണത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Jul 30, 2026, 02:35 AM | 1 min read

കാലടി


രണ്ട് മാസത്തെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനൊടുവിൽ കാലടി ശ്രീശങ്കരപാലം ടാറിങ് നടത്താതെ ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്ത്‌ യുഡിഎഫ് തട്ടിപ്പ്.


കഴിഞ്ഞ ആഴ്‌ചയിൽ മൂന്ന് രാത്രികൾ പാലത്തിലെ ഗതാഗതം പൂർണമായി നിരോധിച്ച് പഴയത്‌ ഇളക്കിമാറ്റി പൂർണമായും ടാറിങ്‌ നടത്തുമെന്നായിരുന്നു പൊതുമരാമത്തിന്റെ അറിയിപ്പ്. എന്നാൽ, പാലത്തിന്റെ ഇരുവശങ്ങളിലെയും ടാറിങ് ഇളക്കിമാറ്റി പുതിയ ടാറിങ് നടത്താതെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.


പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു. കാലടി പഞ്ചായത്ത് അധികൃതർക്ക്‌ ആഗസ്‌ത്‌ 10ന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ എൽഡിഎഫ് സർക്കാർ 112 ലക്ഷം രൂപ പാലം അറ്റകുറ്റപ്പണിക്കായി അനുവദിച്ചെങ്കിലും സ്ഥലം എംഎൽഎയുടെ ഇടപെടിലിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നീട്ടിവയ്ക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home