പ്രതിരോധ പ്രദർശനങ്ങൾക്ക് അബുദാബിയിൽ തുടക്കമായി

Abu Dhabi
avatar
വിജേഷ് കാർത്തികേയൻ

Published on Feb 18, 2025, 07:16 PM | 1 min read

അബുദാബി: യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനവും (ഐഡെക്സ്) നാവിക പ്രതിരോധ പ്രദർശനവും (നാവ്ഡെക്സ്) അഡ്‌നെക് സെന്ററിൽ ആരംഭിച്ചു.


പ്രതിരോധ മന്ത്രാലയത്തിന്റെയും തവാസുൻ കൗൺസിലിന്റെയും സഹകരണത്തോടെ അഡ്‌നെക് ഗ്രൂപ്പ്അ ന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രദർശനം 21വരെ നീണ്ടു നിൽക്കും. മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിന് പ്രമുഖ ആഗോള കമ്പനികളെയും പ്രതിരോധ വ്യവസായത്തിലെ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്നു.
ഈ വർഷത്തെ പതിപ്പിൽ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. മുൻ പതിപ്പിനെ അപേക്ഷിച്ച് 16 ശതമാനമാണ്‌ വർധന.


41 ദേശീയ പവലിയനുകൾ പ്രദർശനത്തിലുണ്ട്‌. ദേശീയ കമ്പനികളുടെ എണ്ണം 213 ആണ്‌. ഈ വർഷത്തെ പ്രദർശനത്തിൽ ഏഴ് പുതിയ രാജ്യങ്ങളുണ്ട്‌. ഖത്തർ, എത്യോപ്യ, ഹംഗറി, ലാത്വിയ, ലിത്വാനിയ, റൊമാനിയ, സൈപ്രസ് എന്നിവയാണ്‌ പുതിയ രാജ്യങ്ങൾ. കൂടാതെ, രാസ, ജൈവ, റേഡിയോളജിക്കൽ, ന്യൂക്ലിയർ, സ്ഫോടനാത്മക ഭീഷണികളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 13 രാജ്യങ്ങളിലായി 38 കമ്പനികളുടെ പങ്കാളിത്തത്തോടെ ഒരു സമർപ്പിത പ്ലാറ്റ്ഫോമും പ്രദർശനം അവതരിപ്പിച്ചു.


പ്രതിരോധ വ്യവസായത്തെ പിന്തുണയ്ക്കുന്നതിലും യുഎഇ ആസ്ഥാനമായുള്ള കമ്പനികളുടെ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ മത്സരശേഷി വർധിപ്പിക്കുന്നതിലും ഐഡക്സും നാവ്‌ഡെക്സും വഹിക്കുന്ന പ്രധാന പങ്ക് തെളിയിക്കുന്ന 3,300-ലധികം ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. മൊത്തം പ്രദർശകരുടെ 10 ശതമാനം വരുന്ന 156-ലധികം സ്റ്റാർട്ടപ്പുകളും ഈ പ്രദർശനങ്ങളിൽ ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home