Deshabhimani

പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാപുരസ്‌കാരങ്ങൾ വിതരണംചെയ്തു

pro oommen puraskaram
വെബ് ഡെസ്ക്

Published on Oct 26, 2026, 09:33 AM | 1 min read

കൊച്ചി : മാതൃഭൂമി ബുക്‌സും അക്കാഫും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാമത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണംചെയ്തു. ആലുവ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനംചെയ-്‌തു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി.


എഴുത്തുകാരായ പി എഫ് മാത്യൂസ്, പി വി ഷാജികുമാർ, എസ് പ്രകാശ്, ഐശ്വര്യ ദാസ്, കെ പി സുധീര എന്നിവർ പങ്കെടുത്തു. മത്സരത്തിൽനിന്ന് തിരഞ്ഞെടുത്ത 15 കഥകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച ‘കഥാമാപിനി’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

​അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, സാഹിത്യവിഭാഗം സെക്രട്ടറി അജിത് കണ്ടല്ലൂർ, എക്സിക്യൂട്ടീവംഗങ്ങളായ മഞ്ജു ശ്രീകുമാർ, മൻസൂർ എടക്കാവിൽ, ലൈബ്രേറിയൻ ശ്രീകുമാർ മേനോൻ, യൂത്ത് ക്ലബ് കോ ഓർഡിനേറ്റർ ശിവാംഗി ശ്രീകുമാർ മേനോൻ, അനൂപ് കുമ്പനാട്, അക്ബർ അലി തുടങ്ങിയവർ പങ്കെടുത്തു.


​പരിപാടിയുടെ വിജയത്തിനായി സഹകരിച്ച പ്രൊഫ. വർഗീസ് ഉമ്മന്റെ മകൻ അനൂപ് കുമ്പനാട്, കുടുംബാംഗങ്ങൾ, റെജി സാമുവൽ, ജോർജി, മൻസൂർ എടക്കാവിൽ തുടങ്ങിയവരോടും സംഘാടകർ നന്ദി അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home