മീലാസിന്റെ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു

ജിദ്ദ : മീലാസ് മുള്ളമ്പാറ എന്ന തൂലിക നാമത്തിൽ കഥകളും കവിതകളും എഴുതുന്ന സലീം മുള്ളമ്പാറയുടെ മൂന്ന് പുസ്തകങ്ങൾ ജിദ്ദയിൽ പ്രകാശിപ്പിച്ചു. ജിദ്ദ മല്ലൂസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ലത്തീഫ് എൻ കൺഫർട്ട്സ് അധ്യക്ഷനായി. മലപ്പുറം കിസ്സ നോവൽ ബഷീർ വള്ളിക്കുന്നിന് നൽകി, മാധ്യമപ്രവർത്തകൻ മുസാഫിർ പ്രകാശിപ്പിച്ചു. വസന്തം വരാതിരിക്കില്ല കവിതാസമാഹാരം പ്യാരിക്കും സലീന മുസാഫിറിനും നൽകി ഡോ. ഇന്ദു പ്രകാശിപ്പിച്ചു. ചുവന്ന മനുഷ്യരുടെ നഗരം കഥാസമാഹാരം ഗായകൻ മിർസ ഷരീഫിന് നൽകി കബീർ കൊണ്ടോട്ടിയും കെ ടി എ മുനീറും ചേർന്ന് പ്രകാശിപ്പിച്ചു.
ജാഫറലി പാലക്കോട്, അബ്ദുള്ള മുക്കണ്ണി, അസൈൻ ഇല്ലിക്കൽ, ജുനൈസ് കാപ്പിൽ, മുസ്തഫ തോളൂർ, വാസു ഹംദാൻ, നൗഷാദ് ചാത്തല്ലൂർ, ജനാസർ, അരുവി മോങ്ങം, റസാഖ്, നസീർ വാവക്കുഞ്ഞ് എന്നിവർ സംസാരിച്ചു. സന്തോഷ് കളക്കാട്ട്, അനീസ് പുഴക്കാട്ടിരി എന്നിവർ ഗാനങ്ങളാലപിച്ചു. ഷമീം അവതാരകയായി. അയ്യൂബ് സ്വാഗതവും അദ്നു ഷബീർ നന്ദിയും പറഞ്ഞു.








0 comments