Deshabhimani

സി എച്ച് കണാരൻ അനുസ്മരണം സംഘടിപ്പിച്ച് കേളി

keli c h kanaran
വെബ് ഡെസ്ക്

Published on Oct 26, 2026, 10:13 AM | 1 min read

റിയാദ്: സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയും ആദ്യ കേരള നിയമസഭാംഗവുമായിരുന്ന സി എച്ച് കണാരന്റെ 54-ാം അനുസ്മരണദിനം കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബത്തയിലെ ലൂഹാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി.മതനിരപേക്ഷതയും ജനാധിപത്യവും തൊഴിലാളികളുടെ അവകാശങ്ങളും വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സി എച്ച് കണാരൻ ഉയർത്തിപ്പിടിച്ച പോരാട്ടപാരമ്പര്യത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് മുഖ്യപ്രാസംഗികനായ രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി പറഞ്ഞു.


രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. കേളി അൽഖർജ് ഏരിയ സെക്രട്ടറി ഷെബി അബ്ദുൽസലാമും അനുസ്മരണ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സെബിൻ ഇഖ്ബാൽ, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽ കുമാർ, കേളി കുടുംബവേദി പ്രസിഡന്റ് ശ്രീഷാ സുകേഷ്, സെക്രട്ടറി ഷഹീബ വി കെ എന്നിവർ പങ്കെടുത്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി സ്വാഗതവും പ്രഭാകരൻ കണ്ടോന്താർ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home