Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി; ജഡ്ജിയെ പ്രതിചേർത്തു, മെമ്മോ നൽകി ഹൈക്കോടതി

Cheranallur.jpg
വെബ് ഡെസ്ക്

Published on Oct 26, 2026, 10:30 AM | 1 min read

കൊച്ചി : ചേരാനല്ലൂരിൽ 17കാരൻ അലക്ഷ്യമായി ഓടിച്ച വാഹനമിടിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ആർസി ഉടമയായ ജഡ്ജിയെ പ്രതിചേർത്തു. 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ പേരിലാണ് അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍. ജഡ്ജിയോട് വിശദീകരണം തേടി ഹൈക്കോടതി മെമ്മോ നൽകി. 17കാരന്റെ ജാമ്യം റദ്ദാക്കാൻ ജില്ലാ കോടതിയിൽ അപേക്ഷ നൽകുമെന്നുെം വിവരമുണ്ട്.


മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറന്പിൽ വീട്ടിൽ ജയബാലകൃഷ്‌ണൻ (55) ആണ്‌ മരിച്ചത്‌. കെഎൽ 46 എഫ്‌ 0333 നമ്പർ ബെൻസ്‌ കാറോടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തശേഷം ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. അപകടത്തിനുശേഷം നിസാര വകുപ്പുകൾ ചുമത്തിയാണ്‌ പ്രതിക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നത്‌. പ്രതിയെ സംരക്ഷിക്കുന്ന പൊലീസ്‌ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ജസ്റ്റിസ്‌ ബോർഡിന്‌ മുന്നിൽ ഹാജരാക്കിയ ശേഷം വീണ്ടും ജാമ്യത്തിൽ വിടുകയായിരുന്നു.


​ഗുരുതരമായ അപകടമുണ്ടായിട്ടും പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. നിങ്ങളെന്നെ ചോദ്യം ചെയ്യേണ്ടെന്ന് 17കാരന്റെ പിതാവായ ജഡ്ജി ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു. ഓടിക്കാനുള്ള ആ​ഗ്രഹം കൊണ്ടാണ് കാർ എടുത്തതെന്നും മഴയായതിനാൽ മുൻപിൽ പോയിരുന്ന വാഹനം കണ്ടില്ലെന്നുമെന്നാണ് 17 കാരന്റെ മൊഴി.


17കാരന്റെ ചിത്രം ജയബാലകൃഷ്ണന്റെ ബന്ധുക്കളും ചില പ്രദേശവാസികളും പകർത്തിയിരുന്നു. ഈ ഫോണുകൾ പൊലീസ് പിടിച്ചുവാങ്ങുകയും ചിത്രം നീക്കം ചെയ്യുകയും ചെയ്തു. ചിത്രങ്ങൾ പുറത്തുവന്നാൽ കേസിൽപ്പെടുത്തി ജയിലിൽ ഇടുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതും ലൈസൻസ് പോലുമില്ലാതെയാണ് വാഹനമോടിച്ചിരുന്നതെന്നതും ഗൗരവമേറിയ സംഭവത്തെയാണ് പൊലീസ് നിസാരവത്കരിച്ച് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചത്. നെടുമ്പാശേരിയിൽ മദ്യലഹരിയിൽ പത്തൊമ്പതുകാരൻ ഓടിച്ച മിനികൂപ്പർ ഇടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുമ്പേയാണ്‌ സമാനസംഭവം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home