സംസ്ഥാന സ്കൂൾ കായികമേള: ഇൻക്ലൂസീവ് മത്സരങ്ങൾക്ക് തുടക്കം

ഇൻക്ലൂസിവ് 100 മീറ്റർ ഹീറ്റ്സ് മത്സരം| ഫോട്ടോ: കെ എസ് ആനന്ദ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേള ഇൻക്ലൂസിവ് മത്സരങ്ങൾക്ക് തുടക്കമായി. ആകെ 1,958 കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്. അത്‌ലറ്റിക്‌സിൽ 474 പേരും ഗെയിംസിൽ 1,474 പേരുമാണ് മാറ്റുരയ്‌ക്കുന്നത്. 14 വയസ്സിൽ മുകളിൽ, താഴെ വിഭാഗങ്ങളിൽ ആയാണ് മത്സരം.
ഇൻക്ലൂസിവ് ഫുട്ബോളിൽ കണ്ണൂർ എറണാകുളം തമ്മിലുള്ള മത്സരത്തിൽനിന്ന് |ഫോട്ടോ: ജഗത് ലാൽ
2024ൽ കൊച്ചിയിൽ നടന്ന ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സ്കൂൾ കായിക മേളയിലാണ് ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തി കേരളം മാതൃക തീർത്തത്. രാജ്യത്ത് ആദ്യമായി ഒരു സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളെയും ഉൾപ്പെടുത്തിയതോടെ അന്നത്തെ എൽഡിഎഫ് സർക്കാർ ലോകത്തിന് മഹത്തായൊരു സന്ദേശം പകർന്നു. ഭിന്നശേഷി കുട്ടികൾ എല്ലാവരെയും പോലെ ഓടുകയും ചാടുകയും ഫുട്ബോൾ കളിക്കുന്നതും കണ്ട് കേരളം കൈയടിച്ചു. വിജയത്തിനും ട്രോഫിക്കും അപ്പുറം എല്ലാവരെയും ചേർത്തു നിർത്തുക എന്നതായിരുന്നു ലക്ഷ്യം.
സവിശേഷ പരിഗണന അർഹിക്കുന്ന 1,700 താരങ്ങൾ ചരിത്രത്തിൽ ആദ്യമായി അന്ന് കായികമേളയുടെ ഭാഗമായി. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായിക മേളയിൽ 1,944 താരങ്ങൾ മാറ്റുരച്ചു.








0 comments