Deshabhimani

ടാസ്‌ക്‌ ഫോഴ്‌സ്‌: യുപിയിൽ നിന്ന് കേരളത്തിന് എന്താണ് പഠിക്കാനുള്ളത്; സഭയിൽ അടിയന്തര പ്രമേയം

sabha.jpg
വെബ് ഡെസ്ക്

Published on Oct 26, 2026, 10:53 AM | 1 min read

തിരുവനന്തപുരം: പൊതുജനാരോഗ്യരംഗത്തെ ഒരു വിദഗ്ധനെപ്പോലും ഉൾപ്പെടുത്താതെ വൻകിട കോർപറേറ്റുകളെ കൂട്ടുപിടിച്ച്‌ സർക്കാർ രൂപീകരിച്ച ടാസ്‌ക്‌ ഫോഴ്‌സിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. ആരോ​ഗ്യമേഖലയിൽ ഉത്തർപ്രദേശിൽ നിന്നും കേരളത്തിന് എന്താണ് പഠിക്കാനുള്ളതെന്നും ടാസ്‌ക്‌ ഫോഴ്‌സിലുള്ള യുപി മുൻ ചീഫ്‌ സെക്രട്ടറി ദീപക്‌ സിംഗാളിന്റെ ​യോ​ഗ്യതയെന്താണെന്നും കെ പ്രേംകുമാർ എംഎൽഎ ചോദിച്ചു.


ടാസ്‌ക്‌ ഫോഴ്‌സിലേക്കുള്ള സമിതിയുടെ പേര് നിർദേശിച്ചത് ആരാണെന്ന് സർക്കാർ വ്യക്തമാക്കണം. ആരോ​ഗ്യവകുപ്പോ, കെപിസിസിയോ, യുഡിഎഫോ ആരാണ് സമിതിയെ നിർദേശിച്ചത്. വിദഗ്ധർ ആരുടെ പിൻബലത്തിലാണ് നുഴഞ്ഞു കയറിയതെന്നും ആരാണ് കച്ചവടമുറിപ്പിച്ചതെന്നും ജനങ്ങളും സഭയും അറിയണമെന്നും കെ പ്രേംകുമാർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home