ഒഐസിസി കുവൈത്ത് ഓണാഘോഷം

കുവൈത്ത് സിറ്റി : ഒഐസിസി കുവൈത്ത് ഓണാഘോഷം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്‌തു. ഒഐസിസി കുവൈത്ത് ആക-്‌ടിങ് പ്രസിഡന്റ് ബി എസ് പിള്ള അധ്യക്ഷനായി. സിബിഎസ്ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഒഐസിസി കുവൈത്ത് കൾച്ചറൽ വിങ്ങിന്റെ നേതൃത്വത്തിൽ നാടകവും കലാപരിപാടികളും അരങ്ങേറി.
ഗ്ലോബൽ കമ്മിറ്റിയംഗം വർഗീസ് പുതുക്കുളങ്ങര, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹാരിത് ഖേതാൻ, മെട്രോ ചെയർമാനും സിഇഒയുമായ മുസ-്‌തഫ ഹംസ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ജിബു ടി ജോൺ, കെഎംസിസി ആക-്‌ടിങ് പ്രസിഡന്റ് റഊഫ് മഷൂർ തങ്ങൾ, ഒഐസിസി വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, പ്രോഗ്രാം കൺവീനർ നിബു ജേക്കബ്, ഇലിയാസ് പൊതുവാച്ചേരി എന്നിവർ സംസാരിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം എ നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും പറഞ്ഞു.








0 comments