Deshabhimani

തൃശൂരിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 26, 2026, 10:06 AM | 1 min read

തൃശൂർ: തൃശൂർ ചിറ്റിശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശേരി സ്വദേശിയായ ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്. ഇന്ദിരയെ കൈ ഞരമ്പ് മുറിച്ചു കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത മുറിയിൽ അപ്പു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് വെളുപ്പിന് 5.30 ഓടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.


ഇന്ദരിയുടെ മുറിയിൽ തലയിണ ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ചതിന്റെ അടക്കം ലക്ഷണങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ദിര മാനസിക വെല്ലുവിളി നേരിട്ടുന്നു. ദീർഘനാളായി അപ്പുവും കുടുംബവുമാണ് ഇന്ദിരയെ പരിപാലിച്ചിരുന്നത്. തുടർന്നും ഇന്ദിരയെ നോക്കുന്നതിലുള്ള പ്രയാസമാണ് ദാരുണമായ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ചുമട്ടുതൊഴിലാളിയാ അപ്പുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home