ad
Deshabhimani

പ്ലാസ്റ്റിക് ഷോപ്പിങ്‌ ബാഗ് നിരോധനം; ഒമാനിൽ അഞ്ചാംഘട്ടം ബുധൻമുതൽ

plastic bag
വെബ് ഡെസ്ക്

Published on Jun 28, 2026, 02:34 PM | 1 min read

മസ്‌കത്ത്‌ : ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ്‌ ബാഗുകൾ നിരോധിക്കുന്നതിന്റെ അഞ്ചാംഘട്ടം ബുധനാഴ്‌ചമുതൽ പ്രാബല്യത്തിൽ വരും. ഫർണിച്ചർ സ്റ്റോറുകൾ, കഠാര കടകൾ, സ്വർണം–വെള്ളി ഔട്ട്‌ലെറ്റുകൾ, കാർ കെയർ സെന്ററുകൾ, വാഹന ഡീലർഷിപ്പുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഷോപ്പിങ്‌ ബാഗുകളുടെ ഉപയോഗം ഇ‍ൗ ഘട്ടത്തിൽ നിരോധിക്കുമെന്ന്‌ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.


മലിനീകരണം കുറയ്‌ക്കാനും സുസ്ഥിര ഉപഭോഗം പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കാനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ്‌ നടപടി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളെ ആശ്രയിക്കുന്നത് കുറയ-്‌ക്കാനും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മുൻഘട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് നടപടി. ​2025ന്റെ രണ്ടാം പകുതിയിൽ നടപ്പാക്കിയ നാലാംഘട്ടത്തിൽ പ്രോത്സാഹജനകമായ ഫലങ്ങൾ ലഭിച്ചിരുന്നു. ഒമാനിലെ ഗവർണറേറ്റുകളിലുടനീളം അതോറിറ്റി 3000ൽ അധികം പരിശോധന സന്ദർശനം നടത്തുകയും 200ൽ അധികം ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ-്‌തു. 2026ന്റെ ആദ്യ പാദത്തിൽ മാത്രം 1485 പരിശോധന നടത്തി. ഇതിന്റെ ഫലമായി 106 പരിസ്ഥിതി ലംഘനങ്ങൾ രേഖപ്പെടുത്തി.


​ഈ ശ്രമങ്ങളിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്രത്യേകിച്ച് കര, സമുദ്ര ആവാസവ്യവസ്ഥകൾക്ക് ഉണ്ടാക്കുന്ന പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിച്ചതായി അതോറിറ്റി പറഞ്ഞു. ​ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്ക്‌ അനുസൃതമായി നിരോധനം കൂടുതൽ വിപുലീകരിക്കുക, സുസ്ഥിര ബദലുകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, പുനരുപയോഗ സംസ-്‌കാരം ശക്തിപ്പെടുത്തുക, പ്ലാസ്റ്റിക് മാലിന്യ ഉൽപ്പാദനം കുറയ-്‌ക്കുക എന്നിവയാണ് അഞ്ചാംഘട്ടം ലക്ഷ്യമിടുന്നത്. ​പ്ലാസ്റ്റിക് ഷോപ്പിങ്‌ ബാഗുകൾക്കുള്ള അംഗീകൃത ബദലുകളിൽ പേപ്പർ, തുണി, കാർഡ്‌ ബോർഡ്, കോട്ടൺ തുണി ബാഗുകൾ എന്നിവ ഉൾപ്പെടുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home