ad
Deshabhimani

കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫോക്‌സ്‌വാഗൺ; ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കും

volkwagen

image credit: bloomberg

വെബ് ഡെസ്ക്

Published on Jun 28, 2026, 03:46 PM | 1 min read

ബെർലിൻ : കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. ജർമനിയിലെ ഫാക്ടറികൾ പൂട്ടിക്കൊണ്ട് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനസംഘനയ്ക്ക് ഒരുങ്ങുകയാണെന്ന് ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.


ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിലാണ് അഴിച്ചുപണി നടത്തുകയെന്ന് ജർമൻ മാധ്യമമായ മാനേജർ മാ​ഗസിന്റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ 50,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.


ചൈനീസ് കമ്പനികളുമായുള്ള മത്സരം, അമേരിക്കയുടെ ഉയർന്ന ഇറക്കുമതി തീരുവ, യൂറോപ്പിലെ വാഹന ആവശ്യക്കാരുടെ കുറവ് തുടങ്ങിയവയാണ് തീരുമാനത്തിലെത്താൻ കാരണമെന്നാണ് റിപ്പോർട്ട്. പോർഷെ, ഔഡി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിലവിൽ ലോകമെമ്പാടുമായി ഏകദേശം 6,57,000 ജീവനക്കാരുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home