പിജെഎസ് 17–ാം വാർഷികാഘോഷം വ്യാഴാഴ്ച

ജിദ്ദ : ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പിജെഎസ്) 17–ാം വാർഷികാഘോഷം ‘അമൃതോത്സവം -2026' വ്യാഴാഴ്ച നടക്കും. തഹ്‌ലിയ റോഡിലെ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ വൈകിട്ട് എട്ടുമുതലാണ് പരിപാടി. ജിദ്ദ ഇന്ത്യൻ കോൺസലേറ്റിലെ കമ്യൂണിറ്റി വെൽഫെയർ കോൺസുൽ കമലേഷ് കുമാർ മീണ മുഖ്യാതിഥിയാകും.
സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കൽ, മീമ മുർഷിദ്, കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. ഫിനോം അക്കാദമി അവതരിപ്പിക്കുന്ന ‘പഞ്ചഭൂത' നൃത്തം, ബിന്ദു സണ്ണി അണിയിച്ചൊരുക്കുന്ന പിജെഎസ് ലേഡീസ് വിങ്ങിന്റെ നൃത്തം, ദീപിക സന്തോഷും ഗൗരി നന്ദനയും അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, പിജെഎസ് ഗേൾസ് അവതരിപ്പിക്കുന്ന ജൂനിയർ നൃത്തം, ഷറഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ പിജെഎസ് ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേള എന്നിവയും നടക്കും.
ഗായിക മുംതാസ് അബ്ദുറഹ്‌മാന് ഉല്ലാസ് കുറുപ്പ് സ്‌മാരക അവാർഡും ഗുലൈൽ പോളി ക്ലിനിക് എംഡി അർഷാദ് നൗഫലിന് ഷാജി ഗോവിന്ദ് സ്‌മാരക അവാർഡും ചടങ്ങിൽ സമ്മാനിക്കും. സംഘടനയുടെ സ്ഥാപിത അംഗവും മുൻ രക്ഷാധികാരിയുമായ അലി റാവുത്തർ തേക്കുതോടിന് പിജെഎസ് ഐക്കൺ ഓഫ് ദ ഇയർ നൽകി ആദരിക്കും. 12–ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചിത്ര നായർക്ക് എഡ്യൂക്കേഷൻ അവാർഡ് സമ്മാനിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയൂബ് ഖാൻ പന്തളം, സന്തോഷ് നായർ, മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വർഗീസ്, ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments