ad
Deshabhimani

പത്തനംതിട്ട ജില്ലാ സംഗമം 16ാം വാർഷികം

pressmeet
വെബ് ഡെസ്ക്

Published on May 29, 2025, 01:04 PM | 1 min read

ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) 16ാം വാർഷികാഘോഷം അമൃതോത്സവം-2025 എന്ന പേരിൽ മെയ് 30ന് ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മുഖ്യാതിഥിയായി പങ്കെടുക്കും. പിജെസ് ലേഡീസ് വിങ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, ഗുഡ് ഹോപ്പ് അക്കാദമി അവതരിപ്പിക്കുന്ന ഫ്യൂഷൻ തീം ഡാൻസ്, ഫിനോം അക്കാദമി അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, ഫൈസ ഗഫൂർ അണിയിച്ചൊരുക്കുന്ന ഒപ്പന, സ്രീത അനിൽകുമാറിന്റെ ഇൻട്രൊഡക്ഷൻ ഡാൻസ്, അജിത് നീർവിളാകന്റെ രചനയിൽ, സന്തോഷ് കടമ്മനിട്ടയുടെ സംവിധാനത്തിൽ പിജെസ് ഡ്രാമ ടീം അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം എന്നിവ നടക്കും.


പിജെഎസിന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് പത്ര പ്രവർത്തകനായ ജാഫറലി പാലക്കോടിന്‌ നൽകും. പിജെഎസിന്റെ ഫൗണ്ടർ മെമ്പർ ആയിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ പേരിലുള്ള ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ഡോ. ഷിബു തിരുവനന്തപുരത്തിനും നൽകും.


പിജെഎസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന ആർട്ടിസ്റ്റ് അജയകുമാറിന്റെ മകൾ ആർദ്ര അജയകുമാറിന് നൽകും. ജിദ്ദയിലെ ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് പിജെഎസ് ഫൗണ്ടർ മെമ്പറും മെഡിക്കൽ വിങ്ങ് കൺവീനറുമായ സജി കുറുങ്ങാടിനും പിജെഎസ് മുൻ ലേഡീസ് വിങ് കൺവീനറുമായിരുന്ന ബിജി സജിക്കും ആദരമർപ്പിക്കും. സന്തോഷ് നായർ, ജോസഫ് വർഗീസ് , നൗഷാദ് ഇസ്മായിൽ, ജോർജ് വർഗീസ്, അയൂബ് ഖാൻ പന്തളം, മാത്യു തോമസ്, വിലാസ് കുറുപ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home