ad
Deshabhimani

പിജെഎസ് വനിതാവിങ്ങിന്‌ പുതിയ നേതൃത്വം

pjs womens wing
വെബ് ഡെസ്ക്

Published on Jun 19, 2026, 04:16 PM | 1 min read

ജിദ്ദ : പത്തനംതിട്ട ജില്ല സംഗമം (പിജെഎസ്) വനിതാവിങ്ങിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പിജെഎസ് കേന്ദ്ര ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന കൺവൻഷനിലാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പിജെഎസ് പ്രസിഡന്റ്‌ മാത്യു തോമസ്, അനിൽകുമാർ പത്തനംതിട്ട, സിയാദ് പടുതോട്, മനു പ്രസാദ്, ദിലീഫ് ഇസ-്‌മായിൽ, അയൂബ് ഖാൻ പന്തളം എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.


​നിലവിലെ സാമൂഹിക ക്ഷേമ പദ്ധതികൾക്കുപുറമെ സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്ന പുതിയ പരിപാടികൾകൂടി ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു. വനിതകൾക്കായി സാഹിത്യ മത്സരങ്ങൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ജിദ്ദയിലെ ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന അംഗങ്ങളായ നഴ്സുമാരുടെ പ്രവർത്തനം ഏകോപിപ്പിക്കാനും വനിതാവിങ് നേതൃത്വം നൽകും.

ഭാരവാഹികൾ: ജിയ അബീഷ് (കൺവീനർ), ബെറ്റ്സി ജോസഫ് (ജോയിന്റ് കൺവീനർ), നീതു നജീബ് (ട്രഷറർ). അനില മാത്യു, ലിയ ജെനി, സുശീല ജോസഫ്, സൈന അലി, ഷീജ ഷാജി, സുജ എബി, ജിഷ വിനോദ് (എക്സിക്യൂട്ടീവ് കമ്മിറ്റി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home