പിജെഎസ് ജിദ്ദ 17–ാം വാർഷികാഘോഷം

ജിദ്ദ : പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദയുടെ 17–ാം വാർഷികാഘോഷം ‘അമൃതോത്സവം 2026’ വിവിധ കലാപരിപാടികളോടെ നടന്നു. ജിദ്ദ ഇന്ത്യൻ കോൺസലേറ്റിലെ സാമൂഹ്യക്ഷേമ കോൺസൽ കമലേഷ് കുമാർ മീണ ഉദ്ഘാടനം ചെയ്തു. പിജെഎസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ അനിൽ കുമാർ പത്തനംതിട്ട, മാത്യു തോമസ്, വനിതാവേദി കൺവീനർ ദീപിക സന്തോഷ്, കൺവീനർ സെറ ഷാജി, രക്ഷാധികാരി സന്തോഷ് ജി നായർ എന്നിവർ സംസാരിച്ചു.
സുമേഷ് കൂട്ടിക്കൽ, മീംസ് മി, കലാഭവൻ രാജേഷ് എന്നിവരുടെ മെഗാ മ്യൂസിക് നൈറ്റ് നടന്നു. ഗായിക മുംതാസ് അബ്‌ദുറഹ്‌മാന് ഉല്ലാസ് കുറുപ്പ് സ്‌മാരക പുരസ്‌കാരവും ഗുലൈൽ പോളി ക്ലിനിക്ക് എംഡി അർഷാദ് നൗഫലിന് ഷാജി ഗോവിന്ദ് സ്‌മാരക പുരസ്‌കാരവും സമ്മാനിച്ചു. പിജെസ് ഐക്കൺ ഓഫ് ദ ഇയർ പുരസ്‌കാരം സ്ഥാപിത അംഗവും മുൻ പ്രസിഡന്റുമായിരുന്ന അലി റാവുത്തർ തേക്കുതോടിന് നൽകി. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്ക് നേടിയ ചിത്ര നായർക്ക് എഡ്യൂക്കേഷൻ അവാർഡും സമ്മാനിച്ചു.
കൺവീനർ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിജെഎസ് ബീറ്റ്സിന്റെ പ്രകടനവും വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികൾ ചിട്ടപ്പെടുത്തിയ ഫിനോം അക്കാദമി, വനിതാവേദി നൃത്തങ്ങൾ ഒരുക്കിയ ബിന്ദു സണ്ണി, കുട്ടികളുടെ നൃത്തങ്ങൾ പരിശീലിപ്പിച്ച ദീപിക സന്തോഷ്, സാങ്കേതിക സഹായം നൽകിയ നജീബ് വെഞ്ഞാറംമൂട്, സജു രാജൻ എന്നിവരെ അനുമോദിച്ചു. പിജെഎസ് അംഗമായ സിയാദ് പടുതോടിന്റെ ‘മിഴികൾ’ സംഗീത ആൽബം വേദിയിൽ പ്രകാശിപ്പിച്ചു.
നൗഷാദ് ഇസ്‌മായിൽ, എബി ചെറിയാൻ, വർഗീസ് ഡാനിയൽ, മനോജ് മാത്യു, വിലാസ് കുറുപ്പ്, ദിലീഫ് ഇസ്‌മായിൽ, ജിയ അബീഷ്, നവാസ് ചിറ്റാർ, ജോസഫ് വർഗീസ്, രഞ്ജിത് മോഹൻ, അനിൽ ജോൺ, സന്തോഷ് പൊടിയൻ, സജി ജോർജ് കുറഞ്ഞാട്ട്, അബീഷ് ജോസഫ്, നജീബ്, അജയ്‌ഘോഷ്, വിനോദ് കുമാർ, ഷാനവാസ്, മുനീർ പത്തനംതിട്ട, സുശീല ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുജു കെ രാജു, ബെറ്റ്സി സെബാസ്റ്റ്യൻ എന്നിവർ അവതാരകരായി. ജനറൽ സെക്രട്ടറി എൻ ഐ ജോസഫ് സ്വാഗതവും ട്രഷറർ ജയൻ നായർ നന്ദിയും പറഞ്ഞു.










0 comments