ജോർജ് വർഗീസിന് യാത്രയയപ്പ് നൽകി

ജിദ്ദ : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) അഡ്വൈസറി കമ്മിറ്റി അംഗവും നാടക കലാകാരനുമായ ജോർജ് വർഗീസിന് യാത്രയയപ്പ് നൽകി. പിജെഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് മാത്യു തോമസ്, രക്ഷാധികാരി അയൂബ്ഖാൻ പന്തളം, ജനറൽ സെക്രട്ടറി മനു പ്രസാദ്, ട്രഷറർ ദിലീഫ് ഇസ്‌മായിൽ, വൈസ് പ്രസിഡന്റുമാരായ അനിൽ കുമാർ, സിയാദ് അബ്‌ദുള്ള, ജോയിന്റ് സെക്രട്ടറി വിലാസ് അടൂർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വർഗീസ് ഡാനിയൽ, അലി തേക്ക്തോട്, സജി ജോർജ്, മുനീർ, എബി ചെറിയാൻ, അബീഷ് ജോസഫ്, എൻ ഐ ജോസഫ്, ജയൻ നായർ, സന്തോഷ് ജി നായർ, ജോസഫ് വർഗീസ്, ഷറഫ് പത്തനംതിട്ട, നവാസ് ചിറ്റാർ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
സംഘടനയുടെ വിവിധ ജീവകാരുണ്യ, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ജോർജ് വർഗീസ് നേതൃത്വം നൽകിയിരുന്നു. നാടക സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലും ജിദ്ദയിലെ കലാസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടി.










0 comments