കാടും വെള്ളച്ചാട്ടവും പാറയും കടന്ന്
VIDEO: ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയിൽ ദുരിതങ്ങൾ അവസാനമില്ല

ഇടുക്കി: പനി ബാധിച്ച ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. പരപ്പയാർ കുടിയിലെ സുമതി (40)ക്കാണ് പനി കൂടി ആരോഗ്യനില മോശമായത്. ഇതോടെ മറ്റ് ഗതാഗത മാർഗങ്ങളില്ലാത്തതിനാൽ വാഹനമെത്തുന്ന സ്ഥലമായ കേപ്പക്കാട് വരെ ഏഴ് കിലോമീറ്റർ ചുമന്ന് എത്തിക്കുകയായിരുന്നു.
പുഴകൾ കടന്നാണ് രോഗിയെ കേപ്പക്കാട് എത്തിച്ചത്. ഇവിടെനിന്ന് വാഹനത്തിൽ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചു. താൽക്കാലികമായി നിർമിച്ച തടിപ്പാലങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. റോഡോ പാലമോ ഇല്ല. നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇടമലക്കുടിയിൽ നിരവധി കുടികൾ ഉണ്ടെങ്കിലും ചുരുങ്ങിയ കുടികൾക്കു മാത്രമാണ് ജീപ്പ് എത്തുന്ന രീതിയിൽ റോഡ് ഉള്ളത്.
ആനക്കുളത്തിന് അടുത്തുള്ള ഗുഡാലാർ കുടിയിലും സമാന സംഭവം മുമ്പ് റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.










0 comments