അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളെ പുറത്താക്കാൻ ട്രംപ്; എച്ച്-4 വിസ റദ്ദാക്കാൻ നീക്കം

വാഷിങ്ടൺ:അമേരിക്കയിൽ എച്ച്-1ബി വിസ പ്രകാരം ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് നിയമാനുസൃതം രാജ്യത്ത് തുടരാനുള്ള നിയമാവകാശം നിര്‍ത്തലാക്കാൻ ഡൊണൾഡ് ട്രംപ് ഭരണകൂടം. യു എസ് ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട് സമര്‍പ്പിച്ചു.
2015 ൽ ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ എച്ച്-4 വിസ അനുമതിക്ക് കീഴിൽ കൊണ്ടു വന്ന ഇഎഡി ( Employment Authorisation Document) സൗകര്യം എടുത്തുകളയാനാണ് നീക്കം. അമേരിക്കയിൽ ജോലി ചെയ്യുന്ന എച്ച്-1 ബി വിസക്കാരുടെ കുടുംബങ്ങളെയാവും ഇത് ബാധിക്കുക. ഇവരിൽ ഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഗ്രീൻ കാര്‍ഡിനായി കാത്തിരിക്കുന്ന ഇഎഡി ലഭിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അമേരിക്കയിൽ നിയമാനുസൃതം ജോലി ചെയ്യാമായിരുന്നു. ഇതാണ് എടുത്തുകളയാൻ നീക്കം നടത്തുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിയമപരമായി അംഗീകരിക്കപ്പെടുകയാണെങ്കിൽ വലിയ തിരിച്ചടിയാവും. എച്ച്-1 ബി വിസയുള്ള പ്രൊഫഷണലുകളുടെ പങ്കാളികൾക്കും 21 വയസിൽ താഴെയുള്ള മക്കൾക്കും നൽകുന്ന വിസയാണ് എച്ച്-4ബി. ഗ്രീൻ കാര്‍ഡ് പ്രൊസസിങ് ആദ്യഘട്ട അനുമതി ലഭിക്കയോ ആറു വര്‍ഷത്തിൽ അധികം വിസ നീട്ടികിട്ടുകയോ ചെയ്തവരുടെ പങ്കാളിക്ക് എച്ച്-4ബി വഴി അമേരിക്കയിൽ സ്വതന്ത്രമായി ജോലി ചെയ്യാം.
ഈ ഇനത്തിൽ അമേരിക്കയിൽ കഴിയുന്ന വിദേശികളിൽ 70 ശതമാനവും ഇന്ത്യക്കാരാണ്. എച്ച്-4 അപേക്ഷകരിൽ 93 ശതമാനവും ഇന്ത്യക്കാരാണ്. അമേരിക്കയിലെ ഉയര്‍ന്ന ജീവിത ചെലവ് നേരിടാൻ രണ്ടു പേരും ജോലി ചെയ്യേണ്ടത് ആവശ്യമാണ്. ഗ്രീൻ കാര്‍ഡ് ലഭിക്കാനുള്ള കാത്തിരിപ്പ് വര്‍ഷങ്ങളോളം നീളുന്നതാണ്. പുതിയ എച്ച്-1ബി അപേക്ഷകൾക്ക് വൻ തുക ഫീസ് ഏർപ്പെടുത്താനും, ജോലി നഷ്ടപ്പെട്ട ശേഷമുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് നിർലാക്കാനുമുള്ള നിർദ്ദേശങ്ങൾ ഇതിനകം തന്നെ ചർച്ചയിലുണ്ട്. ഒരു കോടി രൂപയോളം വരുന്ന ഫീസുകൾ ചുമത്താനാണ് നീക്കം. ഇതിനിടയിലാണ് ഇന്ത്യക്കാരുടെ കുടുംബങ്ങളെയും ലക്ഷ്യം വെക്കുന്നത്.










0 comments