ad
Deshabhimani

കെഎസ്‌കെ സലാല മാനസികാരോഗ്യ ശിൽപശാല

ksk salalah
വെബ് ഡെസ്ക്

Published on Aug 31, 2026, 05:49 PM | 1 min read

സലാല : കോഴിക്കോട് സൗഹൃദക്കൂട്ടം (കെഎസ്‌കെ) സലാലയിൽ മാനസികാരോഗ്യ ശിൽപശാല സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന ശിൽപശാലയിൽ കണ്ണൂർ മയ്യിൽ ഐടിഎം കോളജ് സൈക്കോളജി വിഭാഗം മേധാവി ഡോ. സി വിനയകുമാർ ക്ലാസെടുത്തു. പ്രവാസികളുടെ മാനസികാരോഗ്യവും പൊതുവായി നേരിടുന്ന മാനസിക പ്രശ്നങ്ങളും അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളും പരിചയപ്പെടുത്തി.


മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, പ്രവാസികളിൽ സാധാരണയായി കണ്ടുവരുന്ന മാനസിക സമ്മർദങ്ങൾ, മറ്റ് പ്രശ്നങ്ങൾ അവയുടെ കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, മാനസികാരോഗ്യം സംരക്ഷിക്കാനുള്ള പ്രായോഗിക രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മാനസിക പ്രശ്നങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിൽതന്നെ തിരിച്ചറിയുകയും ആവശ്യമായ പിന്തുണയും വിദഗ്ധ സഹായവും തേടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ശിൽപശാലയിൽ വ്യക്തമാക്കി.


കെഎസ്‌കെ ജനറൽ സെക്രട്ടറി എ പി കരുണൻ, പ്രസിഡന്റ് ഫിറോസ് കുറ്റ്യാടി, രക്ഷാധികാരി ഡോ. ഷാജി പി ശ്രീധർ, ഭാരവാഹികളായ മധു വടകര, പ്രജിത്ത് പയ്യോളി, എൻ എസ് ദീപക്, ഹാരിസ് മഷൂർ തങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home