ഇന്ത്യ പോസ്റ്റ് ഗ്രാമീൺ ഡാക് സേവക് അപേക്ഷ ആരംഭിച്ചു; അവസാന തീയതി സെപ്റ്റംബർ 19

ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് ഗ്രാമീൺ ഡാക് സേവക് അപേക്ഷ ആരംഭിച്ചു. ഡാക് സേവക് ഷെഡ്യൂൾ-II റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 19 വൈകുന്നേരം അഞ്ച് മണി വരെ രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് indiapost.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
മുൻപത്തെ രജിസ്ട്രേഷൻ നമ്പറുകൾ സ്വീകരിക്കുന്നതല്ല, പുതിയ അപേക്ഷകർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.ഡിജിലോക്കർ വഴിയായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടക്കുക. അതിനാൽ അപേക്ഷകർ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡിജിലോക്കറിൽ ലഭ്യമാക്കി വയ്ക്കേണ്ടതാണ്.
ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപയാണ് ഫീസ്. വനിതകൾ, SC/ST, PwBD, ട്രാൻസ്‌വുമൺ വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് ഫീസ് ഇളവുണ്ട്. സെപ്റ്റംബർ രണ്ട് മുതൽ അപേക്ഷാ ഫോം സമർപ്പിച്ചു തുടങ്ങാം. അവസാന തീയതി സെപ്റ്റംബർ 21 വൈകുന്നേരം അഞ്ച് മണിയാണ്. പത്താം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ 23 മുതൽ 24 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം.










0 comments