ആരും സ്വയം പ്രഖ്യാപിത പ്രസിഡന്റാകേണ്ട; കെപിസിസി പുന:സംഘടന വെെകുന്നതിൽ 'കലിപ്പ'ടങ്ങാതെ ഉണ്ണിത്താൻ

തിരുവനന്തപുരം: കേരളത്തിലെ കെപിസിസി പുന:സംഘടന വെെകുന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കേരളത്തിലെ 14 ജില്ലകളിൽ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചിട്ട് അഞ്ച് വർഷം പൂർത്തിയായി. എന്നാൽ പ്രവർത്തനം ഒന്നും നടക്കുന്നില്ലെന്ന് ഉണ്ണിത്താൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരാൾക്ക് രണ്ട് പദവികൾ കൊണ്ടുനടക്കാനാകില്ല. അതായത് മന്ത്രിമാർക്ക് പിടിപ്പത് പണിയുണ്ട്. അതിനാൽ പുതിയ നേതൃത്വം ആവശ്യമാണ് . എന്നാൽ ഇവിടെ ചിലർ സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവർ പി ആർ വർക്കിലൂടെ അവരുടെ ഇമേജ് വർധിപ്പിക്കാനല്ലാതെ പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. സണ്ണി ജോസഫിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം
നിലവിലെ പ്രസിഡന്റായ സണ്ണി ജോസഫ് മന്ത്രിയുടെ ചുമതലകൾക്കൊപ്പം സംഘടനാ ചുമതലയും ഒന്നിച്ച് കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഉണ്ണിത്താനെ ചൊടിപ്പിച്ചത് .ബോർഡ് ,കോർപറേഷൻ നിയമനങ്ങളൊന്നും നടക്കാതെ സംഘടനാപരമായി കോൺഗ്രസ് വലിയ നിർജീവവാസ്ഥയിലാണ് . ഇത് തന്നെ വലിയ വിമർശനം പ്രവർത്തകർക്കടയിൽ ഉണ്ടാക്കിയിരിക്കുകയാണ്.
സർക്കാർ, പ്രവർത്തനങ്ങൾ തുടരുമ്പോൾ സംഘടനാപരമായി പാർട്ടി മോശം അവസ്ഥയിലാണെന്ന നിലപാടാണ് നേതാക്കൾക്കിടയിലുമുള്ളത് .സര്‍ക്കാരിനെ വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ പറ്റാത്ത വിധത്തില്‍ നാഥനില്ലാത്ത അവസ്ഥയിലാണ് നിലവില്‍ കോണ്‍ഗ്രസ്. ഒറ്റക്കൊറ്റയ്ക്ക് നേതാക്കള്‍ മന്ത്രിസഭയെയോ മന്ത്രിമാരേയോ വിമര്‍ശിക്കുക എന്നതിനപ്പുറം കെപിസിസിയുടെ ശക്തമായ വിലയിരുത്തലോ വിമര്‍ശനമോ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ഉയര്‍ത്താന്‍ പുന:സംഘടന ഇല്ലാത്തതിനാല്‍ കഴിയുന്നില്ല എന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു. സ്വന്തം അഭിപ്രായപ്രകാരം മുഖ്യമന്ത്രി കാര്യങ്ങള്‍ കൊണ്ടുപോകുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷം ചെആരും സ്വയം പ്രഖ്യാപിത പ്രസിഡന്റാകേണ്ട; കെപിസിസി പുന:സംഘടന വെെകുന്നതിൽ 'കലിപ്പ'ടങ്ങാതെ ഉണ്ണിത്താൻ യ്യുമെന്നും അതിനാല്‍ ഉടന്‍ തന്നെ കെപിസിസി പുന:സംഘടിപ്പിക്കണമെന്നുള്ള ശക്തമായ ആവശ്യമാണ് ഉയരുന്നത്.
പ്രസിഡന്റായ സണ്ണി ജോസഫ് മന്ത്രിയാകുംമുമ്പ് തുടങ്ങിവച്ചതാണ് പുതിയ പ്രസിഡന്റിനായുള്ള ചർച്ച. അത് ഏതാണ്ട് നിർത്തിവച്ചു. ഒമ്പതുപേർ സ്വയം പ്രസിഡന്റായി വന്നു. നോമിനികൾ വേറെയും. ജാതി, സമുദായ കാർഡുകളും ഇറക്കി. ഡൽഹിയിലും കേരളത്തിലുമായി ചർച്ചനീണ്ടു. സണ്ണിജോസഫിനെ താൽപര്യമില്ലെങ്കിലും കെ സി വേണുഗോപാലിന്റെ നോമിനി വരാതിരിക്കാനാണ് സതീശന്റെ സമ്മർദം. അതേസമയം,ഏഴു ജില്ലകളിൽ ഡിസിസി പ്രസിഡന്റുമാർ ഇപ്പോഴും എംഎൽഎമാരാണ്.









0 comments