ad
Deshabhimani

കെപിഎസ് സോക്കർ: റോയൽ എഫ്സി ജേതാക്കൾ

karulayi pravasi sangham soccer
വെബ് ഡെസ്ക്

Published on Aug 31, 2026, 05:37 PM | 1 min read

ജിദ്ദ : കരുളായി പ്രവാസി സംഘം (കെപിഎസ്) ഒമ്പതാമത് ഫുട്ബോൾ ടൂർണമെന്റ്‌ സോക്കർ ഫെസ്റ്റ് 2026ൽ റോയൽ എഫ്സി ജേതാക്കൾ. ഫൈനലിൽ 2-–1ന്‌ സൂപ്പർ നോവയെ പരാജയപ്പെടുത്തി. ഹയ്യ സാമിറിലെ അജ് വാദ് ഗ്രൗണ്ടിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ ടൈറ്റാൻ എഫ്സി, റേസിങ് അത്റ്റിക് എന്നീ ടീമുകളും മത്സരിച്ചു. കുഞ്ഞുമുഹമ്മദ്‌ നിലമ്പൂർ മത്സരങ്ങൾ നിയന്ത്രിച്ചു. റോയൽ എഫ്‌സിയുടെ അൻഷാൻ ടൂർണമെന്റിലെ താരമായും ഫാരിസ് ടോപ് സ്‌കോററായും തെരഞ്ഞെടുക്കപ്പെട്ടു. ഹബീബാണ്‌ മികച്ച ഗോൾകീപ്പർ.


നിലമ്പൂർ നിയോ ഭാരവാഹികളും കെപിഎസ് പ്രതിനിധികളും കളിക്കാരെ പരിചയപ്പെട്ടു. നിയോ പ്രസിഡന്റ് സുബൈർ വട്ടോളി, സൈഫുദ്ദീൻ വാഴയിൽ, അബൂട്ടി പള്ളത്ത്, കെപിഎസ് പ്രസിഡന്റ് അബ്ബാസ് നെച്ചിക്കാടൻ, ചെയർമാൻ നാസർ കരുളായി, ട്രഷറർ റഫീഖ് കരുളായി, റാഫി വഴിക്കടവ്, മനാഫ്, ജാബിർ, ഉമ്മർ ചുങ്കത്തറ, മുർഷിദ് പുള്ളിയിൽ, അബ്ബാസ് പൂന്തിരുത്തി എന്നിവർ ഉദ്‌ഘാടന സെഷനിൽ പങ്കെടുത്തു.

എം നാസർ, വി കെ മജീദ്, താജ റിയാസ്‌, സാബിൽ, അബു പറമ്പൻ, അഫ്‌സാർ, അജീഷ്, സാബിൽ, മുൻഫർ, അനസ്, സുഹൈൽ, നാസർ കട്ടക്കാടൻ, ഷൈൻ, സി പി റഫീഖ്, അബ്ബാസ്, ശംസു, സൗഫൽ, സിറാസ്, റിയാസ് കൂടക്കര, റിയാസ് താജ, വി കെ മജീദ്, സി കെ ശിഹാബ്, എൻ കെ അബ്ബാസ്, നാസർ മലപ്പുറവൻ, ശിഹാബ് അമരമ്പലം എന്നിവർ നേതൃത്വം നൽകി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home